കെ പി സി സി അധ്യക്ഷ ചര്‍ച്ചകള്‍ക്കായി താരിഖ് അന്‍വര്‍ കേരളത്തിലേക്ക് എത്തിയേക്കില്ലെന്ന് സൂചന

കെ.പി സി സി അധ്യക്ഷ ചര്‍ച്ചകള്‍ക്കായി കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ കേരളത്തിലേക്ക് എത്തിയേക്കില്ലെന്ന് സൂചന. കേരളത്തിലെ നേതാക്കളുമായി താരിഖ് അന്‍വര്‍ ടെലിഫോണില്‍ ചര്‍ച്ച നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. താരിഖ് ചര്‍ച്ച നടത്തുന്നത് സമവായ നീക്കത്തിനാണ്. അതിനാല്‍തന്നെ പുതിയ അധ്യക്ഷന്‍ കെ. സുധാകരന്‍ തന്നെയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം കെ സുധാകരനെ കെപിസിസി അധ്യക്ഷനാക്കുന്നതില്‍ ഗ്രൂപ്പ് നേതാക്കളുമായുള്ള സമവായ ചര്‍ച്ചകള്‍ സജീവമാക്കിയിരിക്കുകയാണ് ഹൈക്കമാന്‍ഡ്. ഇതിന്റെ ഭാഗമായി താരിഖ് അന്‍വര്‍ പ്രാഥമിക ചര്‍ച്ചകള്‍ ആരംഭിച്ചതായാണ് വിവരം. ചെന്നിത്തല ഉള്‍പ്പെടെയുള്ള നേതാക്കളുമായി താരിഖ് അന്‍വര്‍ ഫോണില്‍ സംസാരിച്ചതായാണ് വിവരം.

എന്നാല്‍ ഗ്രൂപ്പ് നേതാക്കള്‍ക്കിടയില്‍ ഹൈക്കമാന്‍ഡ് തീരുമാനങ്ങളോട് കടുത്ത അതൃപ്തി നിലനില്‍ക്കുകയാണ്. ഈ സഹവാര്യത്തിലാണ് സമവായ ശ്രമങ്ങള്‍ സജീവമാക്കിയത്.

ഗ്രൂപ്പ് നേതാക്കളെ പിണക്കി ഒരു തീരുമാനത്തിലേക്ക് പോയാല്‍ വലിയ തിരിച്ചടിയുണ്ടാകുമെന്നാണ് ഹൈക്കമാന്‍ഡ് വിലയിരുത്തല്‍. കെപിസിസി അധ്യക്ഷനായിക്കഴിഞ്ഞാല്‍ കെ സുധാകരനെ ബഹിഷ്‌ക്കരിക്കാനും ഗ്രൂപ്പുകള്‍ക്കിടയില്‍ രഹസ്യ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News