കൊവിഡ്​; തമിഴ്​നാട്ടിൽ ലോക്​ഡൗൺ ജൂൺ 14വരെ നീട്ടി

ചെന്നൈ: കൊവിഡ്​ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ തമിഴ്​നാട്ടിൽ ലോക്​ഡൗൺ ജൂൺ 14വരെ നീട്ടി. മുഖ്യമ​ന്ത്രി എം.കെ. സ്റ്റാലിൻ ​ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചു.കഴിഞ്ഞദിവസം മുഖ്യമന്ത്രിയും മുതിർന്ന ഉദ്യോഗസ്​ഥരുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. തുടർന്നാണ്​ ലോക്​ഡൗൺ നീട്ടാൻ തീരുമാനമെടുത്തത്​.

ലോക്​ഡൗൺ നീട്ടിയ സാഹചര്യത്തിൽ സംസ്​ഥാനത്ത്​ ചില ഇളവുകൾ അനുവദിക്കും. അതേസമയം പോസിറ്റിവിറ്റി നിരക്ക്​ ഉയർന്ന ജില്ലകളിൽ നിയന്ത്രണം തുടരും.കോയമ്പത്തൂർ, നീലഗിരി, തിരുപ്പൂർ, ഈറോഡ്​, സേലം, കരൂർ, നാമക്കൽ, തഞ്ചാവൂർ, തിരുവരുർ, നാഗപട്ടണം, മയിലാടുതുറ എന്നീ ജില്ലകളിലാണ്​ നിയന്ത്രണം കടുപ്പിക്കുക.

തുടർച്ചയായ 11ാം ദിവസവും തമിഴ്​നാട്ടിൽ 450 ന്​ മുകളിൽ കൊവിഡ്​ മരണം റിപ്പോർട്ട്​ ചെയ്​തിരുന്നു. വെള്ളിയാഴ്ച 463 കൊവിഡ്​ മരണമാണ്​ റിപ്പോർട്ട്​ ചെയ്​തത്​. പുതുതായി 22,651 പേർക്ക്​ രോഗം സ്​ഥിരീകരിക്കുകയും ചെയ്​തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here