ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡുവിന്റെ വ്യക്തിഗത അക്കൗണ്ടിൽനിന്ന് ബ്ലു ടിക്ക് ട്വിറ്റർ നീക്കിയത് വിവാദമായതോടെ അക്കൗണ്ടിൽ വീണ്ടും ബ്ലൂ ടിക്ക് നൽകി ട്വിറ്റർ .@MVenkaiahNaidu എന്ന അക്കൗണ്ടിന്റെ ബ്ലൂ ബാഡ്ജ് ആണ് നീക്കം ചെ്യതത്.
വെങ്കയ്യ നായിഡുവിന്റെ @VPSecretariat എന്ന ഔദ്യോഗിക അക്കൗണ്ടിൽ ബ്ലൂ ബാഡ്ജ് തുടരുന്നുണ്ട്. RSS നേതാക്കളായ മോഹൻ ഭാഗവത്, സുരേഷ് ജോഷി, സുരേഷ് സോണി ഉൾപ്പടെയുള്ളവരുടെ അക്കൗണ്ടുകളിലെ സ്ഥിരികരണ മുദ്രയും ട്വിറ്റർ പിൻവലിച്ചിട്ടുണ്ട്.
വെങ്കയ്യ നായിഡുവിന്റെ പേഴ്സണൽ അക്കൗണ്ട് 13 ലക്ഷം പേർ ഫോളോ ചെയ്യുന്നുണ്ട്. ഒഫിഷ്യൽ അക്കൗണ്ടിന് 9.3 ലക്ഷം ഫോളോവേഴ്സാണ് ഉള്ളത്.ടിറ്ററിനെതിരെ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ഐ.ടി മന്ത്രാലയം അറിയിച്ചതായും റിപ്പോർട്ടുകളുണ്ട്.
എന്നാൽ ആക്റ്റീവ് അല്ലാത്ത അക്കൗണ്ടുകളുടെ സ്ഥിരീകരണ മുദ്രകൾ നീക്കാറുണ്ടെന്ന് ട്വിറ്റർ വ്യക്തമാക്കി. 2 വർഷത്തിനിടെ ആകെ 5 ട്വീറ്റ്റുകൾ മാത്രമാണ്വെങ്കയ്യ നായിഡുവിന്റെ വ്യക്തിഗത അക്കൗണ്ടിൽനിന്ന് ട്വീറ്റ് ചെയ്തത്.
Get real time update about this post categories directly on your device, subscribe now.