പെരുംതാന്നി വാർഡിന്  പോർട്ടബിൾ ഓക്സിജൻ കോൺസെൻട്രേറ്റർ കൈമാറി കേരള ആർട്ട് ലവേഴ്സ് അസ്സോസ്സിയേഷൻ 

വീടുകളിൽ ചികിത്സയിൽ കഴിയുന്നവരും നിരീക്ഷണത്തിലിരിക്കുന്നവരുമായ രോഗികൾക്ക് ശരീരത്തിലെ ഓക്സിജന്റെ അളവ് കുറയാതെ സൂക്ഷിക്കാൻ സഹായിക്കുന്നതാണ് പോർട്ടബിൾ ഓക്സിജൻ കോൺസെൻട്രേറ്റർ. ഏഴു ലിറ്റർ ശേഷിയുണ്ട്. തുടർച്ചയായി നാലു മണിക്കൂർ ഉപയോഗിക്കാനാവും. വീട്ടിൽ തന്നെ റീച്ചാർജ് ചെയ്ത് പ്രവർത്തിപ്പിക്കാൻ കഴിയും

അമേരിക്കയിലെ ന്യൂയോർക്ക് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ആർ ആൻണ്ട് ടി കമ്യൂണിക്കേഷൻസ് (R and T Communications New York) പാർട്ണർമാരായ തോമസ് ഉമ്മൻ (ഷിബു), സിജി ജേക്കബ്, മാത്യു ജോഷ്വാ, (ബോബി) ബെൻസൺ എബ്രഹാം എന്നിവരാണ് അൻപത്തി അയ്യായിരം (55,000) രൂപ വിലയുള്ള പോർട്ടബിൾ ഓക്സിജൻ കോൺസെൻട്രേറ്റർ കേരള ആർട്ട് ലവേഴ്സ് അസ്സോസ്സിയേഷൻ (കല) മുഖാന്തരം പെരുന്താന്നി വാർഡിന് വാങ്ങി നൽകിയത്,

സിപിഐ(എം) ചാല ഏരിയ കമ്മിറ്റി സെക്രട്ടറി അഡ്വക്കേറ്റ് എസ്.എ, സുന്ദർ, കേരള ആർട്ട് ലവേഴ്സ് അസ്സോസ്സിയേഷൻ (കല) യുടെ ട്രസ്റ്റികളായ വനിതാകമ്മീഷൻ അംഗം ഇ.എം.രാധ, സുഭാഷ് അഞ്ചൽ, ബാലു രവീന്ദ്ര മാനേജിങ് ട്രസ്റ്റി ലാലു ജോസഫ് എന്നിവരുടെ സാന്നിധ്യത്തിൽ പെരുന്താന്നി വാർഡ് ആശാവർക്കറമാരായ ബിന്ദു, ചിത്ര എന്നിവർക്ക് ഓക്സിജൻ കോൺസെൻട്രേറ്റർ കൈമാറി

ഓൺലൈൻ പഠനത്തിന് സഹായകരമായി, നൂറിൽ താഴെ കുട്ടികൾ പഠിക്കുന്ന തിരുവനന്തപുരം നഗരത്തിലെ ഒരു ഡസനോളം സർക്കാർ സ്കൂളുകൾക്ക് കേരള ആർട്ട് ലവേഴ്സ് അസ്സോസ്സിയേഷൻ (കല) കഴിഞ്ഞവർഷം ടെലിവിഷൻ നൽകിയിരുന്നു, നിരവധി നിർധന വിദ്യാർഥികൾക്ക് മൊബൈൽ ഫോണും നൽകി.

നാട്ടിലെയും വിദേശത്തെയും സന്മനസ്സുള്ള മലയാളികളുടെ സഹകരണത്തോടെയാണ് കേരള ആർട്ട് ലവേഴ്സ് അസ്സോസ്സിയേഷൻ (കല) ഇതൊക്കെ നടപ്പിലാക്കിയത്. ന്യൂയോർക്കിലെ ആർ ആൻണ്ട് ടി കമ്യൂണിക്കേഷൻസ് പാർട്ണറന്മാരുടെ നല്ല മനസ്സിന് അഭിനന്ദനങ്ങൾ പലർക്കുമിത് പ്രചോദനമാവുമെന്ന് കരുതട്ടെ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News