കൊടകര കുഴൽപ്പണക്കേസ്; ഉപ്പു തിന്നവൻ വെള്ളം കുടിക്കുമെന്ന് ബിജെപി നേതാവ്

ഉപ്പു തിന്നവൻ വെള്ളം കുടിക്കുമെന്ന് ബിജെപി ദേശീയ സമിതി അംഗം സി കെ പത്മനാഭൻ.അത് പ്രകൃതിനിയമമാണെന്നും രാഷ്ട്രീയ രംഗം മലീനസമായിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.കൊടകര കേസിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കെ സുരേന്ദ്രനെതിരെ രൂക്ഷമായ പ്രതികരണം കൂടിയാണിത് .സാധാരണ ബിജെപി നേതാക്കൾ പാർട്ടിയുമായി ബന്ധപ്പെട്ട ആരോപണം നിഷേധിക്കുകയാണ് പതിവ്.സി കെ പത്മനാഭന്റെ പ്രതികരണത്തോടെ കെ സുരേന്ദ്രൻ ഉൾപ്പെടുന്ന സംസ്ഥാന നേതൃത്വം വെട്ടിലാവുകയാണ്.വരും ദിവസങ്ങളിൽ ബി ജെ പിയിക്കുള്ളിൽ വലിയ രീതിയിൽ ഭിന്നത ഉണ്ടാകുമെന്നതിന്റെ സൂചന കൂടിയാണിത് .

അതേസമയം,കൊടകര കുഴല്‍പ്പണ കേസുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനിലേയ്ക്ക് അന്വേഷണം നീളുകയാണ് , സുരേന്ദ്രന്റെ സെക്രട്ടറിയെയും ഡ്രൈവറെയും ചോദ്യം ചെയ്യുകയാണ്. തൃശ്ശൂര്‍ പൊലീസ് ക്ലബില്‍ വെച്ച് 3 മണിക്കൂറായി ചോദ്യം ചെയ്യൽ തുടരുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News