ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ കാത്തിരിപ്പിന് വിരാമം; സെര്‍ബിയയില്‍ നിന്ന് പരിശീലകന്‍ എത്തുമെന്ന് സൂചന

ബ്ലാസ്റ്റേഴ്സ് ആരാധകരുടെ കാത്തിരിപ്പിന് വിരാമമായി സെർബിയയിൽ നിന്ന് പരിശീലകൻ എത്തും എന്ന് സൂചന. പരിചയസമ്പത്ത് ഏറെയുള്ള ഇവാൻ വുക്കോമാനോവിച്ചാണ് കേരള ബ്ലാസ്റ്റർസ്നിന്റെ പതിനൊമത്തെ പരിശീലകനായി എത്തുന്നത്.

ബ്രസീലിനെ ലോകകപ്പ് കിരീടമണിയിച്ച സാക്ഷാൽ ലൂയി ഫിലിപ് സ്കൊളാരി മുതൽ ബ്ലാസ്റ്റേഴ്സ് ആരാധകരുടെ മനം കീഴടക്കിയ എൽകോ ഷാട്ടോരി വരെ നീണ്ട ‘പരിശീലകരുടെ ഇലവൻ’ തന്നെ ചർച്ചകളിൽ നിറഞ്ഞുനിന്ന ശേഷമാണു നെമാന്യ വിഡിച്ചിന്റെയും ബ്രാനിസ്ലാവ് ഇവാനോവിച്ചിന്റെയും നാട്ടിൽ നിന്നൊണ് വുക്കോമാനോവിച്ചിന് നറുക്ക് വീഴുന്നത്.

സൂപ്പർ ലീഗിൽ എട്ടു വർഷത്തിനുള്ളിൽ 10 പരിശീലകരെ പരീക്ഷിച്ച ടീമാണു കേരളത്തിന്റെ ബ്ലാസ്റ്റേഴ്സ്. രണ്ടു വട്ടം കലാശപ്പോരാട്ടത്തിനു യോഗ്യത നേടിയതൊഴിച്ചാൽ പറയത്തക്ക നേട്ടമൊന്നും ഉണ്ടാക്കാത്ത ശരാശരി സംഘമാണ് മഞ്ഞപ്പട.

ഇംഗ്ലിഷ് താരം ഡേവിഡ് ജെയിംസ് മുതൽ കിബു വിക്കൂന വരെ നീളുന്നവർ ശ്രമിച്ചിട്ടു നടക്കാതെ പോയ കിരീടദൗത്യമാണ് വുക്കോമാനോവിച്ച് ഏറ്റെടുക്കാൻ പോകുന്നത്.

കളിക്കാരനായും പരിശീലകനായും പരിചയസമ്പത്ത് ഏറെയുള്ളയാളാണ് ഇവാൻ വുക്കോമാനോവിച്ച്. ബൽജിയം പ്രോ ലീഗിലും സ്ലൊവാക് സൂപ്പർ ലീഗിലും ടീമിനെ ഒരുക്കിയിട്ടുള്ള വുക്കോമാനോവിച്ച് യൂറോപ്പ ലീഗ് ഉൾപ്പെടെയുള്ള വേദികളിൽ തിളങ്ങിയ പരിശീലകനാണ്…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News