പരിസ്ഥിതിയോട് ചേര്‍ന്ന് നില്‍ക്കുന്ന ജനതയായി നാം അടയാളപ്പെടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

പരിസ്ഥിതിയോട് ചേര്‍ന്ന് നില്‍ക്കുന്ന ജനതയായി നാം അടയാളപ്പെടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് ക്ലിഫ് ഹൗസിലെ വീട്ട് വളപ്പില്‍ കുടുംബത്തോടൊപ്പം മുഖ്യമന്ത്രി വൃക്ഷത്തൈ നട്ടു. പരിസ്ഥിതി ദിനാചരണത്തിന്‍റെ സംസ്ഥാന തല ഉദ്ഘാടനം വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ നിര്‍വ്വഹിച്ചു. മന്ത്രിമാരും, എല്‍ഡിഎഫ് നേതാക്കളും വൃക്ഷത്തൈകള്‍ നട്ട് പരിസ്ഥിതി ദിന സന്ദേശം നല്‍കി.

ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസ് വളപ്പിലാണ് മുഖ്യമന്ത്രി വൃക്ഷത്തൈ നട്ടത് ഭാര്യ കമല മകള്‍ വീണ കൊച്ചുമക്കള്‍ എന്നിവര്‍ക്കൊപ്പമായിരുന്നും മരം നടല്‍,പരിസ്ഥിതി നിയമങ്ങളും ഹരിത ചട്ടവും പാലിച്ചും,ജൈവവൈവിധ്യത്തെ സംരക്ഷിച്ചും,അമിത വിഭവചൂഷണത്തെ അകറ്റി നിര്‍ത്തിയും പരിസ്ഥിതിയോട് ചേര്‍ന്ന് നില്‍ക്കുന്ന ജനതയായി നാം അടയാളപ്പെടണമെന്ന് മുഖ്യമന്ത്രി ഫേസ് ബുക്ക് പോസ്റ്റില്‍ കുറിച്ചു..ആവാസവ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യുക പ്രകൃതിക്ക് അനിഗുണമായ കാര്‍ഷിക രീതികള്‍ പ്രോത്സാഹിപ്പിക്കുക,ശാസ്ത്രീയമായ മാല്യന നിര്‍മ്മാര്‍ജ്ജനം നടപ്പിലാക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ നടപ്പിലാക്കാന്‍ ഹരിത കേരളം മിഷനിലൂടെ ഇടത് പക്ഷ സര്‍ക്കാരിന് സാധിച്ചുവെന്നും മുഖ്യമന്ത്രി ഫേസ് ബുക്കില്‍ കുറിച്ചു.

പരിസ്ഥിതി ദിനാചരണത്തിന്‍റെ സംസ്ഥാന തല ഉദ്ഘാടനം വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ നിര്‍വ്വഹിച്ചു. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ വനവത്കരണം നടപ്പിലാക്കുമെന്നും ഇത് വ‍ഴി കൂടുതല്‍ തൊ‍ഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും എകൈ ശശീന്ദ്രന്‍ പറഞ്ഞു.

മന്ത്രിമാരായ കെ.എന്‍ ബാല ഗോപാല്‍.വി എന്‍ വാസവന്‍ എന്നിവരും വൃക്ഷത്തൈ നട്ട് പരിസ്ഥിതി ദിന സന്ദേശം നല്‍കി

ഒരു തൈനടുക മാത്രമല്ല അതിനെ സംരക്ഷിക്കണമെന്നു കൂടി പ്രതിജ്ഞ എടുക്കുക എന്ന സന്ദേശത്തോടെയാണ് മന്ത്രി മുഹമ്മദ് റിയാസ് വീട്ട് വളപ്പില്‍ അച്ഛനുമക്കുമൊപ്പം വൃക്ഷത്തൈ നട്ടത്.

ഒരു കോടി ഫലവൃക്ഷത്തൈകള്‍ നടുന്നതിന്‍റെ സംസ്താനതല ഉദ്ഘാടനം രാജ് ഭവനില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ദ് ഖാന്‍ ഉദ്ഘാടനം ചെയ്തു.ഗവര്‍ണര്‍ക്കൊപ്പം മന്ത്രി പി പ്രസാദ് വൃക്ഷത്തൈ നട്ടു.

സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ തന്‍റെ വസതിക്ക് മുന്നിലാണ് വൃക്ഷത്തൈ നട്ടത്.

സിപിഐഎം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും വൃക്ഷത്തൈ നട്ടു.

വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍ കുട്ടി തിരുവനന്തപുരം ചാല ബോയിസ് ഹൈസ്കൂളിലെത്തി മരം നട്ടു. സ്കൂള്‍ ഗ്രൗണ്ടിനോട് ചേര്‍ന്ന് ഹരിത കേരള മിഷന്‍റെ ഭാഗമായി നിര്‍മ്മിക്കുന്ന പച്ചത്തുരുത്ത് മന്ത്രി ഉദ്ഘാടനം ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News