പരിസ്ഥിതി ദിനത്തില്‍ നിള മോള്‍ക്ക് കാടും മരങ്ങളും പരിചയപ്പെടുത്തി പേളി മാണി

ലോകം ഇന്ന് പരിസ്ഥിതി ദിനം ആഘോഷിക്കുകയാണ്. പ്രകൃതിയുടെ പ്രാധാന്യം മനസ്സിലാക്കാനും വരും തലമുറയ്ക്ക് അവബോധം പകർന്നു നൽകാനുമാണ് ലോകം പരിസ്ഥിതി ദിനം ആഘോഷിക്കുന്നത്. മരം നട്ടും, പ്രകൃതി പാഠങ്ങൾ ഉരുവിട്ടും കുട്ടികളും പരിസ്ഥിതിദിനം ആഘോഷമാക്കുകയാണ്. ലോക പരിസ്ഥിതി ദിനത്തിൽ പേളി മാണി പങ്കുവച്ച കുറിപ്പും ചിത്രവുമാണ് ശ്രദ്ധ കവരുന്നത്.

അമ്മയുടെ കൈകളിൽ കാഴ്ചകൾ കണ്ട് ഇരിക്കുകയാണ് കുഞ്ഞ് നില. “ധാരാളം മാജികും അത്ഭുതങ്ങളും നിറഞ്ഞ ലോകം. സാഹസികതയുടെയും സ്നേഹത്തിന്റെയും ലോകം. അവളുടെ കുഞ്ഞുകണ്ണുകൾ ഇപ്പോൾ നിറങ്ങളെയും ദൃശ്യങ്ങളെയും സൂക്ഷ്മമായി നിരീക്ഷിച്ചു തുടങ്ങിയിരിക്കുന്നു. അവളുടെ കുഞ്ഞ് വിരലുകൾ പതിയെ തൊടാനും മുറുകെ പിടിക്കാനും തുടങ്ങിയിരിക്കുന്നു. അവളുടെ കണ്ണുകളിലൂടെ ലോകത്തെ കാണുമ്പോൾ, തീർത്തും വ്യത്യസ്തമായൊരു ലോകം തന്നെ കാണാനാവുന്നു,” പേളി കുറിക്കുന്നു.

മാതൃത്വത്തിന്റെ ഓരോ നിമിഷവും ആസ്വദിക്കുകയാണ് പേളി.ഗർഭിണിയായപ്പോൾ മുതലുള്ള ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കിടുന്ന പേളി, മകളുടെ ജീവിതത്തിലെ കുഞ്ഞുകുഞ്ഞു വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ കുറിച്ചിടാറുണ്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News