പ്രതിഷേധം ആളിക്കത്തുന്നു; ബിജെപി ജനപ്രതിനിധികളുടെ വീടിനും ഓഫീസിനും മുന്നിൽ കാർഷിക നിയമങ്ങളുടെ പകർപ്പുകൾ കത്തിച്ച് കർഷകർ

കാർഷിക നിയമങ്ങൾക്കെതിരെ സമ്പൂർണ്ണ ക്രാന്തി ദിവസ് ആചരിച്ച് കർഷകർ. ബിജെപി ജനപ്രതിനിധികളുടെ വീടുകൾക്കും ഓഫീസുകൾക്കും മുന്നിൽ കാർഷിക നിയമങ്ങളുടെ പകർപ്പുകൾ കർഷകർ കത്തിച്ചു. വരും ദിവസങ്ങളിൽ സമരങ്ങൾ കൂടുതൽ ശക്തമാക്കുമെന്ന് കർഷക നേതാക്കൾ വ്യക്തമാക്കി.

കാര്‍ഷിക നിയമ ഓര്‍ഡിനന്‍സ്‌ ഇറക്കിയതിന്റെ ഒന്നാം വാര്‍ഷികത്തിൽ രാജ്യവ്യാപക പ്രതിഷേധം ശക്തമാക്കി കർഷകർ . സമരഭൂമികളിലും ബിജെപി നേതാക്കളുടെ വീടുകൾക്ക് മുന്നിലും ക‍ർഷകർ പ്രതിഷേധിച്ചു . യുപി, ഹരിയാന, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിൽ കാർഷിക ബില്ലുകൾ കത്തിച്ച് കർഷകർ പ്രതിഷേധിച്ചു.

കർണാലിൽ പരിസ്ഥിതി ദിനപരിപാടിക്ക് എത്തുന്ന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറിനെ തടയുമെന്ന് സംഘടനകൾ അറിയിച്ചതിനെ തുടർന്ന് പൊലീസ് സുരക്ഷ ശക്തമാക്കി. അംബാലയിൽ ഹരിയാന ആഭ്യന്തര മന്ത്രി അനിൽ വിജിൻറെ വീടിനു മുന്നിൽ കർഷകർ പ്രതിഷേധിച്ചു.

ഇതിനിടെ ഹരിയാനയിലെ തോഹാനയിൽ ജെ ജെ പി എം എൽ എ യ്ക്ക് നേരെ നടന്ന പ്രതിഷേധത്തിനിടെ അറസ്റ്റിലായ കർഷകരെ വിട്ടയയ്ക്കണമെന്നാവശ്യപ്പെട്ട് യോഗേന്ദ്ര യാദവിൻ്റെ നേതൃത്വത്തിൽ പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധം ശക്തമായി . ​പിരിഞ്ഞു പോയില്ലെങ്കിൽ നേതാക്കളെ അടക്കം അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. കർഷക സമരം വരും ദിവസങ്ങളിൽ കൂടുതൽ ശക്തമാക്കുമെന്ന് കർഷക നേതാവ് രാകേഷ് തികയാത് വ്യക്തമാക്കി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News