
അബുദാബിയില്‍ വധശിക്ഷയില്‍ നിന്ന് മോചിതനായബെക്‌സ് കൃഷ്ണന് നാട്ടിലേക്ക് മടങ്ങി പോകുന്നതിനുള്ള ഔട്ട് പാസ് ലഭിച്ചു. യാത്രാ രേഖകള്‍ ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് അബുദാബി ഇന്ത്യന്‍ എംബസ്സി ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം ബെക്‌സിനെ സന്ദര്‍ശിച്ചിരുന്നു. മറ്റ് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി എത്രയും പെട്ടെന്ന് തന്നെ ബെക്‌സ് നാട്ടിലേക്ക് പോകുമെന്ന് ലുലു ഗ്രൂപ്പ് കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ വി. നന്ദകുമാര്‍ പറഞ്ഞു.
ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി ഇടപെട്ടാണ്ബെക്‌സ് കൃഷ്ണനെ വധശിക്ഷയില്‍ നിന്ന് മോചിപ്പിച്ചത്.2012 സെപ്തംബര്‍ അബുദാബിയില്‍വെച്ചുണ്ടായ വാഹനാപകടവുമായി ബന്ധപ്പെട്ടാണ് കൃഷ്ണന്കോടതി വധശിക്ഷ വിധിച്ചിരുന്നത്.
കൃഷ്ണന്‍ ഓടിച്ചിരുന്ന വാഹനം ഇടിച്ച് സുഡാന്‍ പൗരനായ കുട്ടി മരണപ്പെടുകയായിരുന്നു.വധശിക്ഷയില്‍ നിന്ന് ബെക്‌സ് കൃഷ്ണനെ രക്ഷപ്പെടുത്താന്‍ എം എ യൂസഫലിദിയാ ധനവും മറ്റു സഹായങ്ങളും നല്‍കുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here