കോന്നിയില്‍ കെട്ടിടം ഇടിഞ്ഞു വീണ് നിര്‍മ്മാണ തൊഴിലാളി മരിച്ചു

കോന്നിയില്‍ ഇരുനില കെട്ടിടം ഇടിഞ്ഞ് വീണ് നിര്‍മ്മാണ തൊഴിലാളി മരിച്ചു. നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ തട്ട് പൊളിക്കുന്നതിനിടെയാണ് അപകടം നടന്നത്. കോന്നി സ്വദേശിയായ സുനില്‍കുമാര്‍ എന്ന് വിളിക്കപ്പെടുന്ന അതുല്‍ കൃഷ്ണയാണ് മരിച്ചത്. വീടിന്റെ രണ്ടാം നിലയുടെ പണിയാണ് നടന്നുകൊണ്ടിരുന്നത്.

കഴിഞ്ഞ ദിവസമാണ് വീടിന്റെ കോണ്‍ക്രീറ്റ് വര്‍ക്ക് നടന്നത്. ഇതിനായി നിര്‍മ്മിച്ച തട്ട് പൊളിക്കുകയായിരുന്നു തൊഴിലാളികള്‍. ഇന്ന് രാവിലെയാണ് തട്ട് പൊളിക്കാന്‍ ആരംഭിച്ചത്. തട്ട് പൊളിക്കുന്നതിനിടെ ഭിത്തിയുടെയും കോണ്‍ക്രീറ്റിന്റെയും ഇടയില്‍ അതുല്‍ കൃഷ്ണ കുടുങ്ങിപ്പോവുകയായിരുന്നു. സംഭവസ്ഥലത്ത് തന്നെ അതുല്‍ മരിച്ചു. ഇടിഞ്ഞുവീണ കോണ്‍ക്രീറ്റ് പാളി ഉയര്‍ത്തി മൃതദേഹം പുറത്തെടുത്ത് ആശുപത്രിയിലേയ്ക്ക് മാറ്റിയിട്ടുണ്ട്.

കോണ്‍ക്രീറ്റ് ഉറയ്ക്കുന്നതിന് മുന്‍പ് തട്ട് പൊളിച്ചതാവും അപകടത്തിന് കാരണമെന്നാണ് കരുതുന്നത്. ഒപ്പമുണ്ടായിരുന്ന തൊഴിലാളികളിലാര്‍ക്കും പരിക്കേറ്റിട്ടില്ല. അപകടം നടന്ന വീടിന് തൊട്ടടുത്താണ് അതുലിന്റെയും വീട്. മൂന്ന് മണിയോടെയാണ് അപകടം നടന്നത്. തട്ട് പൊളിക്കുന്നതിനിടെ കോണ്‍ക്രീറ്റ് പതിക്കുമെന്ന് മനസിലാക്കി മാറാന്‍ ശ്രമിക്കുമ്പോഴേക്കും അതുല്‍ അപകടത്തില്‍പെട്ടെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News