ലക്ഷദ്വീപ്: മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ നടപ്പാക്കുന്ന നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിച്ച് മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു. അഡ്മിനിസ്‌ട്രേറ്റര്‍ നടപ്പിലാക്കാന്‍ പോകുന്ന നിയമങ്ങള്‍ ലക്ഷദ്വീപിന്റെ സംസ്‌കാരത്തെയും ആവാസ വ്യവസ്ഥകളെയും നശിപ്പിക്കുന്നതാണെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഇത്തരം നിയമങ്ങള്‍ നടപ്പിലാക്കുന്നത് പ്രത്യേക അജണ്ടയുടെ ഭാഗമായാണെന്ന് കത്തില്‍ വിമര്‍ശിച്ചിട്ടുണ്ട്. മുന്‍ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ ഉള്‍പ്പെടെ 84ഓളം പേരാണ് കത്തില്‍ ഒപ്പ് വച്ചത്.

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ നടപ്പാക്കുന്ന നിയമങ്ങള്‍ക്കെതിരെയാണ് മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ പ്രധാന മന്ത്രിക്ക് കത്തയച്ചത്. സര്‍വീസില്‍ നിന്നും വിരമിച്ച 84 പേരടങ്ങുന്ന സംഘമാണ് പ്രധാനമന്ത്രിക്ക് കത്തയച്ചത്. അധികാരത്തിലെത്തിയ ശേഷം അഡ്മിനിസ്‌ട്രേറ്റര്‍ കൊണ്ട് വന്ന മൂന്ന് ചട്ടങ്ങളായ ലക്ഷദ്വീപ് ഡവലപ്‌മെന്റ് അതോറിറ്റി റെഗുലേഷന്‍, ലക്ഷദ്വീപ് പ്രിവന്‍ഷന്‍ ഓഫ് സോഷ്യല്‍ ആക്റ്റിവിറ്റീസ് റെഗുലേഷന്‍, ലക്ഷദ്വീപ് അനിമല്‍ പ്രിസര്‍വേഷന്‍ റെഗുലേഷന്‍ അതുപോലെ ലക്ഷദ്വീപിലെ പഞ്ചായത്ത് സ്റ്റാഫ് നിയമങ്ങളില്‍ വരുത്തിയ ഭേദഗതി എന്നിവ ദ്വീപുകളുടെയും ദ്വീപുനിവാസികളുടെയും ധാര്‍മ്മികതയ്ക്കും താല്‍പ്പര്യങ്ങള്‍ക്കും വിരുദ്ധമായ ഒരു വലിയ അജണ്ടയുടെ ഭാഗമാണെന്ന് കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

രാജ്യത്ത് ക്രിമിനല്‍ കേസുകള്‍ ഏറ്റവും കുറവ് റിപ്പോര്‍ട്ട് ചെയ്യുന്ന ലക്ഷദ്വീപില്‍ ഗുണ്ട ആക്ടുകള്‍ അടക്കുമുള്ളവ കൊണ്ടുവരുന്നതും അജണ്ടകളുടെ ഭാഗമാണെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഈ നിയമങ്ങള്‍ ലക്ഷദ്വീപിന്റെ തനതായ സംസ്‌കാരത്തിന് വെല്ലുവിളിയാകുമെന്നും കത്തില്‍ പറയുന്നു. വികസനമെന്ന പേരില്‍ ലക്ഷദ്വീപില്‍ നടപ്പിലാക്കുന്ന നിയമങ്ങള്‍ ലക്ഷദ്വീപിലെ ജനങ്ങളെയും അവാസ വ്യവസ്ഥയെയും ജൈവവൈവിധ്യങ്ങളെയും ബാധിക്കുന്ന സാഹചര്യത്തിലാണ് പരിസ്ഥിതിദിനത്തില്‍ പ്രധാനമന്ത്രിക്ക് കത്തെഴുതാന്‍ തീരുമാനിച്ചത് എന്ന് കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിവശങ്കര്‍ മേനോന്‍, പ്രധാനമന്ത്രിയുടെ മുന്‍ ഉപദേശകന്‍ ടി കെ എ നായര്‍, ലക്ഷദ്വീപിന്റെ മുന്‍ അഡ്മിനിസ്‌ട്രേറ്റര്‍ വജാത്ത് ഹബീബുള്ള എന്നിവര്‍ ഉള്‍പ്പടെ 84 പേരാണ് കത്തില്‍ ഒപ്പ് വച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News