കോട്ടയം ജില്ലയില്‍ ഇന്ന് 822 പേര്‍ക്ക് കൊവിഡ് ; 802 പേര്‍ക്ക് രോഗമുക്തി

കോട്ടയം ജില്ലയില്‍ 822 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 819 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ മൂന്നു പേര്‍ രോഗബാധിതരായി. പുതിയതായി 5163 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 15.92 ശതമാനമാണ്.

രോഗം ബാധിച്ചവരില്‍ 326 പുരുഷന്‍മാരും 384 സ്ത്രീകളും 112 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 173 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 802 പേര്‍ രോഗമുക്തരായി. 7045 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 184282 പേര്‍ കോവിഡ് ബാധിതരായി. 176115 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 35727 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ..

പനച്ചിക്കാട്-86

കോട്ടയം – 76

മാടപ്പള്ളി – 59

തൃക്കൊടിത്താനം – 34

കൂട്ടിക്കല്‍ – 31

വാഴപ്പള്ളി,ചങ്ങനാശേരി, മണിമല-26

കുറിച്ചി – 23

ഏറ്റുമാനൂര്‍ – 22

പാമ്പാടി, അകലക്കുന്നം – 18

അയര്‍ക്കുന്നം, കൂരോപ്പട -15

കാഞ്ഞിരപ്പള്ളി, മുത്തോലി – 14

കങ്ങഴ – 13

എരുമേലി, കടുത്തുരുത്തി – 12

വൈക്കം, വാകത്താനം, കുമരകം – 11

അയ്മനം, രാമപുരം, വെള്ളാവൂര്‍-10

ചിറക്കടവ്, പാലാ – 9

ടി.വി പുരം, വെള്ളൂര്‍, തലയോലപ്പറമ്പ്, വിജയപുരം, അതിരമ്പുഴ, പള്ളിക്കത്തോട്, മറവന്തുരുത്ത് – 8

ഈരാറ്റുപേട്ട, മുണ്ടക്കയം, തിരുവാര്‍പ്പ്, മുളക്കുളം, പായിപ്പാട് – 7

പൂഞ്ഞാര്‍, കാണക്കാരി, നീണ്ടൂര്‍, ഉദയനാപുരം – 6

കരൂര്‍, മണര്‍കാട്, വാഴൂര്‍ – 5

മീനച്ചില്‍, മീനടം, കൊഴുവനാല്‍, തീക്കോയി, മരങ്ങാട്ടുപിള്ളി, തലപ്പലം, തലയാഴം, കറുകച്ചാല്‍, മാഞ്ഞൂര്‍, ആര്‍പ്പൂക്കര, പാറത്തോട്, ചെമ്പ് – 4

കടനാട്, വെളിയന്നൂര്‍, ഭരണങ്ങാനം – 3

പുതുപ്പള്ളി, ഉഴവൂര്‍, തിടനാട്, മൂന്നിലവ്, കല്ലറ – 2

മേലുകാവ്,കടപ്ലാമറ്റം,എലിക്കുളം, കിടങ്ങൂര്‍ – 1

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News