തീരദേശ മേഖലയോട് മുഖ്യമന്ത്രിയും സര്‍ക്കാരും കാട്ടിയ സ്‌നേഹത്തിന് നന്ദി പറഞ്ഞ് ആലപ്പുഴ രൂപത. ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയധികം തുക ഒരു സര്‍ക്കാര്‍ തീരദേശ മേഖലക്കായി് പ്രഖ്യാപിക്കുന്നത്.
ആലപ്പുഴയിലെത്തിയ ഫിഷറീസ് മന്ത്രിയെ നേരില്‍ കണ്ടാണ് രൂപത നന്ദി അറിയിച്ചത്. പണം അനുവദിക്കുക മാത്രമല്ല ടെന്റര്‍ നടപടികള്‍ ആരംഭിച്ചതായി മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.
സംസ്ഥാന ദുരന്ത നിവാരണ ആശ്വാസ നിധിയിൽ നിന്നും രജിസ്റ്റർ ചെയ്ത 1,24,970 മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കും രജിസ്റ്റർ ചെയ്ത 28,070 അനുബന്ധ മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കും ദിവസേന 200 രൂപ വീതം ആറു ദിവസത്തേക്ക് 1,200 രൂപ നൽകാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്.
സംസ്ഥാന ദുരന്ത നിവാരണ ആശ്വാസ നിധിയിൽനിന്ന് 18,36,48,000 രൂപ ഇതിനായി അനുവദിച്ചു കൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങി കഴിഞ്ഞു. തീരദേശ സംരക്ഷണത്തിന് കിഫ്ബിയില്‍ നിന്ന് 1500 കോടിയാണ് സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്.
Get real time update about this post categories directly on your device, subscribe now.