കെ സുരേന്ദ്രനെതിരെ സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍ ബിജെപി നേതാക്കള്‍ നല്‍കിയത് രണ്ട് ലക്ഷം രൂപ; വെളിപ്പെടുത്തലുമായി കെ സുന്ദര

മഞ്ചേശ്വരം മണ്ഡലത്തില്‍ കെ സുരേന്ദ്രനു വേണ്ടി ബിജെപി നേതാക്കളില്‍ നിന്നും രണ്ട് ലക്ഷം രൂപ പ്രതിഫലം വാങ്ങിയാണ് താന്‍ സ്ഥാനാര്‍ഥിത്വം പിന്‍വലിച്ചതെന്ന കെ സുന്ദരയുടെ വെളിപ്പെടുത്തലില്‍ നിയമ നടപടി ആരംഭിച്ചു.

മഞ്ചേശ്വരത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന വി വി രമേശന്‍ കാസര്‍കോട് ജില്ലാ പൊലീസ് മേധാവിക്ക് നല്‍കിയ പരാതിയിലാണ് അന്വേഷണം.

ബദിയഡുക്ക പൊലീസാണ് കേസ് അന്വേഷിക്കുക. കെ സുന്ദര ഉള്‍പ്പടെ ആരോപണവുമായി ബന്ധമുള്ളവരില്‍ നിന്നും പൊലീസ് മൊഴിയെടുക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News