മറയൂരില്‍ യുവാവിന്‍റെ ആക്രമണത്തിനിരയായ സിവില്‍ പൊലീസ് ഓഫീസറിന്‍റെ ചികിത്സാ ചെലവ് ഏറ്റെടുത്ത് സര്‍ക്കാര്‍

ഇടുക്കി, മറയൂരില്‍ യുവാവിന്റെ ആക്രമണത്തിനിരയായ സിവില്‍ പൊലീസ് ഓഫീസര്‍ അജീഷ് പോളിന്റെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കും. ലോക്ക്ഡൗണ്‍ പരിശോധനക്കിടെ മര്‍ദ്ദനത്തിനിരയായ അജീഷ് പോള്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.

വാഹന പരിശോധനയ്ക്കിടെയാണ് പൊലീസുദ്യോഗസ്ഥരെ യുവാവ് ആക്രമിച്ചത്. മറയൂര്‍ കോവില്‍ക്കടവ് സ്വദേശി സുലൈമാനാണ് പൊലീസുകാരെ ആക്രമിച്ചത്.

വാഹന പരിശോധനയ്ക്കിടെ പൊലീസ് സംഘത്തിനടുത്തേക്ക് മാസ്‌ക് വയ്ക്കാതെ സുലൈമാന്‍ എത്തിയ സുലൈമാനെ ചോദ്യം ചെയ്തതോടെ ഇയാള്‍ അസഭ്യം പറയാന്‍ തുടങ്ങി. ഇത് അന്വേഷിച്ച സി.ഐ രതീഷിനെ ഇയാള്‍ കല്ലെടുത്തെറിഞ്ഞു. തടയാനെത്തിയ സിപിഒ അജീഷിനെ ഇയാള്‍ കല്ലുകൊണ്ടടിക്കുകയായിരുന്നു.

പരിക്കേറ്റ പൊലീസുകാരെ ആദ്യം മറയൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലും തുടര്‍ന്ന് അവിടെ നിന്ന് അടിമാലി താലൂക്ക് ആശുപത്രിയിലേക്കും മാറ്റിയിരുന്നു. മറ്റ് പൊലീസുകാര്‍ ചേര്‍ന്നാണ് സുലൈമാനെ സ്റ്റേഷനിലെത്തിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News