
ഫ്രഞ്ച് ഓപണ്‍ ടെന്നിസ് ടൂര്‍ണമെന്റിനെ പിടിച്ചുകുലുക്കി ഒത്തുകളി വിവാദം. ഒത്തുകളി ആരോപണത്തില്‍ റഷ്യന്‍ താരം യാന സിസികോവയെ പൊലീസ് അറസ്റ്റു ചെയ്തു. കഴിഞ്ഞ വര്‍ഷത്തെ ടൂര്‍ണമെന്റിനിടെ ഡബ്ള്‍സ് മത്സരത്തില്‍ താരം ഒത്തുകളിച്ചു എന്നാണ് ആരോപണം. ഇത്തവണ ഒന്നാം റൗണ്ടില്‍ തന്നെ സിസികോവ ഉള്‍പ്പെട്ട സഖ്യം ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായിരുന്നു. സിസികോവ-മാഡിസന്‍ ബ്രെംഗിര്‍ സഖ്യവും റുമാനിയന്‍ താരങ്ങളായ ആന്‍ഡ്രിയ മിട്ടു-പാട്രിഷ്യ മാരി സഖ്യവും തമ്മിലുള്ള മത്സരത്തിലാണ് ഒത്തുകളി ആരോപണം ഉയര്‍ന്നത്. 7-6(8), 64നാണ് സഖ്യം തോറ്റത്. ഒക്ടോബറിലാണ് കളിയെ കുറിച്ച് അന്വേഷണം പ്രഖ്യാപിക്കപ്പെട്ടത്.
താരം അറസ്റ്റിലായതായി റഷ്യന്‍-ഫ്രഞ്ച് ടെന്നിസ് ഫെഡറേഷനുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഹോട്ടല്‍ മുറിയില്‍ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. പതിനൊന്നു വര്‍ഷമായി കളിക്കളത്തില്‍ ഉള്ള താരമാണ് സിസികോവ. ഡബ്ള്‍സില്‍ ഇവര്‍ 101-ാം റാങ്കുകാരിയാണ്. കുറ്റക്കാരിയെന്ന് തെളിഞ്ഞാല്‍ അഞ്ചു വര്‍ഷം തടവും അഞ്ചു ലക്ഷം യൂറോ പിഴയുമാണ് താരത്തെ കാത്തിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here