മന്ത്രി മുഹമ്മദ് റിയാസിന്റെ തത്സമയ നടപടി സോഷ്യൽ മീഡിയയിൽ വൈറൽ

പൊതുമരാമത്ത് വകുപ്പിലെ പ്രവൃത്തികളെ സംബന്ധിച്ച അഭിപ്രായങ്ങൾ നേരിട്ടറിയാനുള്ള പ്രത്യേക പരിപാടിയിലെ മന്ത്രി മുഹമ്മദ് റിയാസിന്റെ നടപടി സോഷ്യൽ മീഡിയയിൽ വൈറൽ

പൊതുമരാമത്ത് വകുപ്പിലെ പ്രവൃത്തികളെ കുറിച്ച് നിർദ്ദേശങ്ങളും അഭിപ്രായങ്ങളും പൊതുജനങ്ങൾക്ക്  ഫോണിൽ മന്ത്രി മുഹമ്മദ് റിയാസിനെ നേരിട്ട് അറിയിക്കാനുള്ള അവസരമുണ്ടായിരുന്നു.”റോഡ് അറിയാൻ ജനങ്ങളിലേക്ക്” എന്ന പരിപാടിയിലേക്ക് ഒട്ടേറെ ആളുകളാണ് പൊതുമരാമത്ത് വകുപ്പിലെ പ്രവൃത്തികളെ സംബന്ധിച്ച അഭിപ്രായങ്ങൾ മന്ത്രിയെ നേരിട്ടറിയിച്ചത്. അതിൽ ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ് .

കാട്ടൂർ പഞ്ചായത്തിൽ ഒന്നാം വാർഡിൽ കഴിഞ്ഞ ലോക് ഡൗണിനു മുൻപ് ടാറിംഗിനായുള്ള മിക്സിങ്ങ് മെഷീൻ റോഡിൽ നിന്നും മാറ്റിയിട്ടില്ല എന്ന സുമിത്രന്റെ പരാതി പരിഹരിച്ചതാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തത്,മന്ത്രിയുടെ നിർദേശപ്രകാരം ടാറിങ് മിക്സിങ്ങ് മെഷീൻ എടുത്തു മാറ്റുന്ന ഫോട്ടോയും ചേർത്തിട്ടുണ്ട് വിഡിയോയിൽ .

വീഡിയോ കാണുന്നതിനായി ഇവിടെ ക്ലിക് ചെയ്യുകhttps://fb.watch/5XhIP1e45T/

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News