സ്‌കൂളില്‍ നിന്നും കുട്ടികളുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയ സംഭവം: സഭയെ കടന്നാക്രമിച്ച് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ

കത്തോലിക്കാസഭയുടെ നേതൃത്വത്തില്‍ നടന്നിരുന്ന കാനഡയിലെ മുന്‍ റെസിഡന്‍സ് സ്‌കൂളില്‍ നിന്നും കുട്ടികളുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ സഭയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. കത്തോലിക്കാസഭ സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും ഗോത്രവിഭാഗങ്ങള്‍ക്കായി നടത്തിയിരുന്ന സ്‌കൂളുകളെയും അവിടെയുണ്ടായിരുന്ന കുട്ടികളെയും കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടണമെന്നും ട്രൂഡോ ആവശ്യപ്പെട്ടു.

മരിച്ച കുട്ടികളുടെ ബന്ധുക്കള്‍ ആവശ്യപ്പെടുന്ന വിവരങ്ങള്‍ നല്‍കാന്‍ തയ്യാറായില്ലെങ്കില്‍ സഭക്കെതിരെ നിയമനടപടിയടക്കമുള്ള ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് ട്രൂഡോ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ മുന്‍ വര്‍ഷങ്ങളിലും ഇപ്പോഴും സഭ സ്വീകരിച്ചിട്ടുള്ള നടപടികളില്‍ ഒരു കത്തോലിക്കന്‍ കൂടിയായ താന്‍ ഏറെ നിരാശനാണെന്നും ട്രൂഡോ പറഞ്ഞു.

19ാം നൂറ്റാണ്ടില്‍ ഗോത്രവിഭാഗക്കാരുടെ കുട്ടികള്‍ക്കായി നടത്തിയിരുന്ന സ്‌കൂളുകളില്‍ വെച്ച് നാലായിരത്തിലേറെ കുട്ടികള്‍ മരിച്ച സംഭവത്തില്‍ മാപ്പ് പറയണമെന്ന് നേരത്തെ തന്നെ ഫ്രാന്‍സിസ് മാര്‍പാപ്പയോട് ആവശ്യപ്പെട്ടിരുന്നെും എന്നാല്‍ സഭ സ്വയം പ്രതിരോധിക്കാന്‍ മാത്രമാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും ട്രൂഡോ കൂട്ടിച്ചേര്‍ത്തു. സഭക്കെതിരെ കോടതിയിലേക്ക് നീങ്ങാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരാകുന്നതിനും മുന്‍പ് തന്നെ മതനേതാക്കള്‍ ഈ വിഷയത്തില്‍ ഇടപെടേണ്ടതുണ്ടെന്ന് മനസ്സിലാക്കുമെന്ന് താന്‍ പ്രതീക്ഷിക്കുന്നുവെന്നും ട്രൂഡോ പറഞ്ഞു.

മെയ് അവസാന വാരത്തിലാണ്, 19ാം നൂറ്റാണ്ടില്‍ കാനഡ സര്‍ക്കാരിന്റെ കീഴില്‍ ക്രിസ്ത്യന്‍ പള്ളികള്‍ നടത്തിയിരുന്ന ബ്രിട്ടീഷ് കൊളംബിയയിലെ കംലൂപ്‌സ് ഇന്ത്യന്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലാണ് കുട്ടികളുടെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News