അനി ഐ വി ശശിയുടെ ഹ്രസ ചിത്രം മായയുടെ ടീസര്‍ പുറത്ത് വിട്ടു

സംവിധായകന്‍ ഐ വി ശശിയുടെയും സീമയുടെയും മകനും സംവിധായകനുമായ അനി ഐ വി ശശിയാണ് സംവിധാനം ചെയ്ത ഹ്രസ്വചിത്രം മായയുടെ ടീസര്‍ പുറത്തുവിട്ടു. അശോക് സെല്‍വാനും പ്രിയ ആനന്ദുമാണ് മായയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. തമിഴില്‍ ആണ് ഹ്രസ്വ ചിത്രം ഒരുക്കിയിരിക്കുന്നത്.

ചിത്രം യൂട്യൂബില്‍ ആണ് റിലീസ് ചെയ്യുന്നത്. ചിത്രത്തില്‍ നിന്ന് ലഭിക്കുന്ന മുഴുവന്‍ വരുമാനവും കൊവിഡ് ദുരിതാശ്വാസത്തിനാണ് ഉപോയോഗിക്കുക. 2017ലെ ഷിക്കാഗോ സൗത്ത് ഏഷ്യന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച ഹ്രസ്വചിത്ര(ഫിക്ഷന്‍)ത്തിനുള്ള പുരസ്‌കാരം മായക്ക് ലഭിച്ചിരുന്നു.

പ്രിയദര്‍ശന്‍ – മോഹന്‍ലാല്‍ ടീമിന്റെ ബ്രഹ്മാണ്ഡ ചിത്രമായ മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന്റെ സഹരചയിതാവും അസോസിയേറ്റ് ഡയറക്ടറും കൂടിയാണ് അനി ഐ വി ശശി. ഒപ്പമുള്‍പ്പെടെ നിരവധി മലയാളം – ഹിന്ദി ചിത്രങ്ങളില്‍ പ്രിയദര്‍ശന്റെ സംവിധാന സഹായിയായിരുന്നു അനി ഐ വി ശശി. അനി സംവിധാനം ചെയ്ത തമിഴ് – തെലുങ്ക് ചിത്രം ‘നിന്നിലാ നിന്നിലാ’ ഈയടുത്താണ് പുറത്തിറങ്ങിയത്. അശോക് സെല്‍വന്‍, ഋതു വര്‍മ, നിത്യ മേനോന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News