ട്വിറ്ററിനെ ആപ്പിലാക്കി നൈജീരിയയില്‍ കളംപിടിക്കാന്‍ മോദിയുടെ ഇഷ്ട ആപ്പായ ‘കൂ’വിന്റെ ഗൂഢനീക്കം

ട്വിറ്ററിനെ പൂട്ടാന്‍ മോദിയുടെയും കേന്ദ്ര സര്‍ക്കാരിന്റെയും പുതിയ നീക്കം. ട്വിറ്ററിന് വിലക്കുള്ള നൈജീരിയയില്‍ കളം പിടിക്കാന്‍ നരേന്ദ്ര മോദിയുടെ ഇഷ്ട ആപ്പായ കൂ നീക്കം ആരംഭിച്ചു. ഇന്ത്യന്‍ നിര്‍മ്മിത മൈക്രോ ബ്ലോഗിങ് പ്ലാറ്റ്ഫോമാണ് കൂ.

നൈജീരിയന്‍ പ്രസിഡന്റായ മുഹമ്മദ് ബുഹാരിയുടെ ട്വീറ്റ് ട്വിറ്റര്‍ നീക്കം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് രാജ്യത്ത് ട്വിറ്ററിന് അനിശ്ചിക കാലത്തേക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. ഈ അവസരം മുതലെടുത്ത് നൈജീരിയയില്‍ കളം പിടിക്കാനാണ് ‘കൂ’ വിന്റെ ശ്രമം.

അഹമ്മദാബാദ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് പൂര്‍വ്വ വിദ്യാര്‍ത്ഥി അപ്രമേയ രാധാകൃഷ്ണയും മായങ്ക് ബിദാവത്കയും ചേര്‍ന്ന് കഴിഞ്ഞ വര്‍ഷമാണ് കൂ പ്ലാറ്റ് ഫോം അവതരിപ്പിച്ചത്. ഇന്ത്യയുടെ ആത്മനിര്‍ഭര്‍ ഭാരത് ആപ്പ് ഇന്നൊവേഷന്‍ ചലഞ്ചിന്റെ ഭാഗമായാണ് കൂ വികസിപ്പിക്കപ്പെട്ടത്. മത്സരത്തിലെ സോഷ്യല്‍ വിഭാഗത്തില്‍ കൂ രണ്ടാം സ്ഥാനം നേടിയിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദി നിരവധി തവണ ‘കൂ’ വിനെ പ്രശംസിച്ച് സംസാരിച്ചിട്ടുണ്ട്. മന്‍ കി ബാത്തിലും കൂ വിനെ പ്രശംസിക്കുകയുണ്ടായി. കേന്ദ്ര സര്‍ക്കാരിന്റെ വിവിധ മന്ത്രാലയങ്ങളും കൂ പ്ലാറ്റ്‌ഫോമിന്റെ ഭാഗമായിക്കഴിഞ്ഞിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News