ഡിവൈഎഫ്‌ഐയുടെ കമ്മ്യൂണിറ്റി കിച്ചണ്‍ സന്ദര്‍ശിച്ച് നടന്‍ ബാല

ഡിവൈഎഫ്‌ഐ നടത്തുന്ന കമ്മ്യൂണിറ്റി കിച്ചണ്‍ സന്ദര്‍ശിച്ച് നടന്‍ ബാല. തൃക്കാക്കര മേഖല കമ്മിറ്റി നടത്തുന്ന കമ്മ്യൂണിറ്റി കിച്ചണില്‍ എത്തിയ താരം സാമ്പത്തിക സഹായവും നല്‍കിയാണ് മടങ്ങിയത്. കഴിഞ്ഞ പതിനാല് ദിവസമായി കമ്മ്യൂണിറ്റി കിച്ചണ്‍ വഴി ഡിവൈഎഫ്‌ഐ ഇവിടെ ഭക്ഷണ വിതരണം നടത്തുന്നുണ്ട്.

കനിവ് പാലിയേറ്റീവ് ഏരിയ സെക്രട്ടറി സി പി സാജല്‍ ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റിയംഗം സലാഹുദ്ധീന്‍ ബ്ലോക്ക് കമ്മിറ്റി ജോയിന്റ് സെക്രട്ടറി കെ എം ഷിഹാബ്, മേഖല സെക്രട്ടറി ലുക്ക് മാനുല്‍ ഹക്കീം ലോക്കല്‍ കമ്മിറ്റിയംഗങ്ങളായ കെ എ നജീബ് ,അബു എന്നിവരും കിച്ചന്‍ ഇന്‍ ചാര്‍ജ് വി എച്ച് അബ്ദുള്‍ സലാമും ചേര്‍ന്നാണ് കമ്മ്യൂണിറ്റി കിച്ചന് നേതൃത്വം നല്‍കുന്നത്.

ഡിവൈഎഫ്‌ഐ തൃക്കാക്കര വെസ്റ്റ് മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ 14 ദിവസമായി കമ്മ്യൂണിറ്റി കിച്ചണ്‍ പ്രവര്‍ത്തിച്ചുവരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News