ക്ലബ് ഹൗസില്‍ നടന്ന ഭക്ഷണ ചര്‍ച്ചയുടെ സ്‌ക്രീന്‍ഷോട്ട് ‘ലൗ ജിഹാദ് സെല്‍’ എന്ന പേരില്‍ പ്രചരിപ്പിച്ച് സംഘപരിവാര്‍ ; വ്യാജ പ്രചരണത്തിനെതിരെ ദില്ലി യൂണിവേഴ്സിറ്റി വിദ്യാര്‍ഥികള്‍

ദില്ലി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ സംഘപരിവാറിന്‍റെ വ്യാജ പ്രചാരണം. ക്ലബ് ഹൗസില്‍ നടന്ന ഭക്ഷണ ചര്‍ച്ചയുടെ സ്‌ക്രീന്‌ഷോട് ലൗ ജിഹാദ് സെല്‍ എന്ന പേരില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നു. സഹവിദ്യാര്‍ഥികള്‍ക്ക് എതിരെയുള്ള വ്യാജപ്രചാരണത്തിനെതിരെ ദില്ലി യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ഥികള്‍ രംഗത്തെത്തി.

ദില്ലി സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ നടത്തിയ ഒരു ചര്‍ച്ചയുടെ സ്‌ക്രീന്‍ഷോട്ട് ലൗ ജിഹാദ് സെല്‍ എന്ന പേരിലാണ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത്.

ഹിന്ദു, കൃസ്ത്യന്‍ മതസ്ഥരായ പെണ്‍കുട്ടികളെ വലയിലാക്കാന്‍ ആണ് ഈ സെല്ലുകള്‍ പ്രവര്‍ത്തിക്കുന്നത് എന്നും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ചിത്രങ്ങളില്‍ പറയുന്നു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ത്ഥികളായ ഒരു കൂട്ടം യുവാക്കള്‍ കേരളീയ ഭക്ഷണ രീതികളെ പറ്റി ഹാസ്യരൂപേന നടത്തിയ ചര്‍ച്ചയുടെ സ്‌ക്രീന്‍ഷോട്ട് ആണ് ഇത്തരത്തില്‍ പ്രചരിക്കുന്നത്.

വാട്സ്ആപ്പിലൂടെ മെസേജ് വലിയ രീതിയില്‍ ഷെയര്‍ ചെയ്യപ്പെട്ടപ്പോള്‍ സഹവിദ്യാര്‍ഥികളായ മറ്റ് ഡല്‍ഹി യൂണിവേഴ്സിറ്റി വിദ്യാര്‍ഥികള്‍ ഈ വ്യാജപ്രചാരണത്തിനെതിരെ രംഗത്തു വന്നിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News