സഹവിദ്യാര്‍ഥികള്‍ക്ക് എതിരെയുള്ള സംഘപരിവാറിന്‍റെ വ്യാജപ്രചരണം ; ഡല്‍ഹി യൂണിവേഴ്സിറ്റി വിദ്യാര്‍ഥികള്‍ രംഗത്ത്

തരംഗമായിക്കൊണ്ടിരിക്കുന്ന ക്ലബ് ഹൗസ് ആപ്ലിക്കേഷനില്‍ ഡല്‍ഹി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ സംഘപരിവാറിന്റെ വ്യാജ പ്രചാരണം. ഡല്‍ഹി സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ നടത്തിയ ഒരു ചര്‍ച്ചയുടെ സ്‌ക്രീന്‍ഷോട്ട് ലൗ ജിഹാദ് സെല്‍ എന്ന പേരിലാണ് പ്രചരിപ്പിക്കുന്നത്.

ഹിന്ദു, കൃസ്ത്യന്‍ മതസ്ഥരായ പെണ്‍കുട്ടികളെ വലയിലാക്കാന്‍ ആണ് ഈ സെല്ലുകള്‍ പ്രവര്‍ത്തിക്കുന്നത് എന്നും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ചിത്രങ്ങളില്‍ പറയുന്നു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ദില്ലി സര്‍വകലാശാല വിദ്യാര്‍ത്ഥികളായ ഒരു കൂട്ടം യുവാക്കള്‍ കേരളീയ ഭക്ഷണ രീതികളെ പറ്റി ഹാസ്യരൂപേന നടത്തിയ ചര്‍ച്ചയുടെ സ്‌ക്രീന്‍ഷോട്ട് ആണ് ഇത്തരത്തില്‍ പ്രചരിക്കുന്നത്.

രണ്ടായിരത്തോളം പേര്‍ പങ്കെടുത്ത ചര്‍ച്ചയില്‍ കേരളത്തിലെ ഭക്ഷണ ശൈലികളെ കുറിച്ചും പ്രാദേശിക ഭക്ഷണങ്ങളെ കുറിച്ചുമാണ് ചര്‍ച്ച ചെയ്തത്.

വാട്സ്ആപ്പിലൂടെ മെസേജ് വലിയ രീതിയില്‍ ഷെയര്‍ ചെയ്യപ്പെട്ടപ്പോള്‍ സഹവിദ്യാര്‍ഥികളായ മറ്റ് ഡല്‍ഹി യൂണിവേഴ്സിറ്റി വിദ്യാര്‍ഥികള്‍ ഈ വ്യാജ പ്രചാരണത്തിനെതിരെ രംഗത്തു വന്നിരിക്കുകയാണ്. വിദ്യാര്‍ത്ഥികളുടെ ഫോട്ടോകള്‍ ഉള്‍പ്പെടെ വച്ചുകൊണ്ടുള്ള വ്യാജ പ്രചരണത്തെ നിയമപരമായി നേരിടുമെന്ന് വിദ്യാര്‍ഥികള്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here