രാജ്യത്ത് കൊവിഡ് കേസുകള്‍ കുറയുന്നു ; ദില്ലിയില്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചു

രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നു. 24 മണിക്കൂറിനിടെ തമിഴ്‌നാട്ടില്‍ ഇരുപത്തിയൊന്നായിരത്തോളം കേസുകളും കാര്‍ണാടകയിലും മഹാരാഷ്ട്രയിലും പതിമൂവായിരത്തോളം കേസുകളും സ്ഥിരീകരിച്ചു. ദില്ലിയില്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. മാളുകളും ചന്തകളും ഒന്നിടവിട്ട ദിവസങ്ങളില്‍ തുറക്കും. ഗോവ ഹിമാചല്‍പ്രദേശ് സംസ്ഥാനങ്ങളില്‍ ലോക്ക്ഡൗണ്‍ ജൂണ്‍ 14 വരെ നീട്ടി.

കഴിഞ്ഞ ദിവസത്തെ കണക്കുകള്‍ പ്രകാരം തമിഴ് നാട്ടില്‍ 21,410 കേസുകള്‍ സ്ഥിരീകരിച്ചപ്പോള്‍ 443 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കര്‍ണാടകയില്‍ 13,800 കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. 365 മരണവും സ്ഥിരീകരിച്ചു. മഹാരാഷ്ട്രയില്‍ 13,659 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചപ്പോള്‍ 300 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, മഹാരാഷ്ട്രയിലെ രോഗമുക്തി നിരക്ക് 95% മായി ഉയര്‍ന്നു. ദില്ലിയില്‍ 414 കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്ത്. ഇതോടെ ദില്ലിയിലെ കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 0.53% മായി കുറഞ്ഞു.

കൊവിഡ് കേസുകള്‍ കുറയുന്ന പശ്ചാത്തലത്തില്‍ ദില്ലിയില്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. മാളുകള്‍ മാര്‍ക്കറ്റുകള്‍ എന്നിവ ഒന്നിടവിട്ട ദിവസങ്ങളില്‍ തുറന്ന് പ്രവര്‍ത്തിക്കാമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ദില്ലി മെട്രോ 50% യാത്രക്കാരെ മാത്രം ഉള്‍പ്പെടുത്തി പ്രവര്‍ത്തനം ആരംഭിക്കുമെന്നും ദില്ലി സര്‍ക്കാര്‍ വ്യക്തമാക്കി.

കൊവിഡ് പശ്ചാത്താളത്തില്‍ ഗോവ, ഹിമാചല്‍ പ്രദേശ് ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ ലോക്ക്ഡൗണ്‍ ജൂണ്‍ 14 വരെ നീട്ടി. 1.65 കോടിയിലധികം കൊവിഡ് വാക്‌സിന്‍ ഡോസുകള്‍ സംസ്ഥാനങ്ങളില്‍ ഇപ്പോഴും നിലവിലുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഇതുവരെ 24 കോടിയിലധികം ഡോസുകളാണ് സംസ്ഥാനങ്ങള്‍ക്ക് വിതരണം ചെയ്തിട്ടുള്ളതെന്നും ഇതില്‍ ശനിയാഴ്ച്ച രാവിലെ വരെ 22,65,08,508 ഡോസുകളാണ് രാജ്യത്ത് വിതരണം ചെയ്തതെന്നും. ഇപ്പോഴും 1.65 കോടിയിലധികം കൊവിഡ് വാക്‌സിന്‍ ഡോസുകള്‍ ഇപ്പോഴും സംസ്ഥാനങ്ങളുടെ പക്കലുണ്ടെന്നും കേന്ദ്രം അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News