കാന്‍സര്‍ രോഗികള്‍ക്കായി മുടി മുറിച്ചു നല്‍കി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍

കാന്‍സര്‍ രോഗികള്‍ക്കായി മുടി മുറിച്ചു നല്‍കി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍. കണ്ണൂര്‍ പടിയൂരില്‍ സംഘടിപ്പിച്ച കേശദാന ക്യാമ്പില്‍ വച്ചാണ് യുവതീ യുവാക്കള്‍ മുടി ദാനം ചെയ്തത്. പടിയൂര്‍ പുലിക്കാട്ടെ ഡി.വൈ.എഫ്ഐ പ്രവര്‍ത്തകനായ ഗോകുല്‍ സന്തോഷാണ് നീട്ടി വളര്‍ത്തിയ മുടി ആദ്യം മുറിച്ചത്. സഹോദരന്റെ പാത പിന്‍തുടര്‍ന്ന് തഴച്ചു വളര്‍ന്ന മുടിയുടെ ഒരുഭാഗം ദാനമായി നല്‍കാന്‍ സഹോദരി ഹൃദ്യ സന്തോഷും തയ്യാറായി.

സി.കെ നിധിന, ആതിര സജീവ്, യാദവ് രാജ് തുടങ്ങിയ ഡി വൈ എഫ് ഐ പ്രവര്‍ത്തകരും പിന്നാലെ മുടി മുറിച്ചു നല്‍കി. ആവശ്യത്തില്‍ കവിഞ്ഞ് മുടി വളര്‍ന്നാല്‍ വെറുതെ മുറിച്ചു കളയാനുള്ളതല്ലെന്ന സന്ദേശമാണ് ഇവര്‍ നല്‍കിയത്. കാന്‍സര്‍ ബാധിച്ചവര്‍ക്ക് കെഴിഞ്ഞുപോയ മുടിക്ക് പകരം വിഗ്ഗ് തയ്യാറാക്കുന്നതിന് വേണ്ടിയാണ് ഇവര്‍ വളര്‍ത്തിയ മുടിയുടെ ഒരു ഭാഗം മുറിച്ചു നല്കിയത്. ഡിവൈഎഫ്‌ഐ മേഖല കമ്മറ്റിയാണ് കേശദാന ക്യാമ്പ് സംഘടിപ്പിച്ചത്.

ക്യാമ്പില്‍ വച്ച് തൃശ്ശൂര്‍ മിറാക്കിള്‍ ചാരിറ്റബിള്‍ അസോസിയേഷന്റെ കീഴിലുള്ള കേരള ഹെയര്‍ ബാങ്ക് ജില്ലാ പ്രതിനിധി അനീഷ് പയ്യാവൂര്‍ മുടി ഏറ്റുവാങ്ങി. കൊവിഡ് കാലത്ത് ഡിവൈഎഫ്‌ഐ നടത്തുന്ന മാതൃകാപരമായ സന്നദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിരുന്നു കേശ ദാന ക്യാമ്പ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News