തീവെട്ടിക്കൊള്ള തുടരുന്നു; ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു

തിരുവനന്തപുരം: രാജ്യത്ത് ഇന്ധനവില ഇന്നും വര്‍ധിപ്പിച്ചു. പെട്രോളിന് 27 പെസയും ഡീസലിന് 30 പൈസയുമാണ് വര്‍ധിപ്പിച്ചത്. 36 ദിവസത്തിനിടെ ഇത് ഇരുപതാം തവണയാണ് വില കൂട്ടുന്നത്.

കൊച്ചിയില്‍ പെട്രോള്‍ വില ഇന്ന് 95 രൂപ 13 പൈസയായി. ഡീസല്‍ വില 91രൂപ 58 പൈസയായും വര്‍ധിച്ചു. കോഴിക്കോട് പെട്രോളിന് 95 രൂപ 38 പൈസയും ഡീസലിന് 90 രൂപ 73 പൈസയുമായി. തിരുവനന്തപുരത്ത് പെട്രോളിന് 97 രൂപ 8 പൈസയും ഡീസലിന് 92 രൂപ 31പൈസയുമായി വില ഉയര്‍ന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here