ADVERTISEMENT
തമിഴ്‌നാട്ടിൽ പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷ റദ്ദാക്കി. കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിലാണ് നടപടി. ഉന്നത വിദ്യാഭ്യാസത്തിനുള്ള പ്രവേശനം പ്രത്യേകം തയ്യാറാക്കുന്ന സ്‌കോർ അനുസരിച്ചായിരിക്കുമെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പറഞ്ഞു. ഇതിനായി പ്രത്യേക സമിതിയെ നിയോഗിക്കും.നേരത്തെ കോവിഡ് വ്യാപനം കണക്കിലെടുത്ത് സി.ബി.എസ്.ഇ യും പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കിയിരുന്നു.
അതേസമയം, കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ തമിഴ്‌നാട്ടിൽ ലോക്ഡൗൺ ജൂൺ 14വരെ നീട്ടി. മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചു.കഴിഞ്ഞദിവസം മുഖ്യമന്ത്രിയും മുതിർന്ന ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. തുടർന്നാണ് ലോക്ഡൗൺ നീട്ടാൻ തീരുമാനമെടുത്തത്.
Get real time update about this post categories directly on your device, subscribe now.