കടത്തിയത് 10 കോടിയോളം രൂപ; മാസങ്ങൾക്ക് മുൻപേ വാർത്ത പുറത്തുവിട്ടത് കൈരളി ന്യൂസ്

ബി ജെ പി കുഴൽപ്പണക്കേസിൽ പത്ത് കോടിയോളം രൂപയാണ് കടത്തിയതെന്ന് കൈരളി ന്യൂസാണ് ഒരു മാസം മുന്പ് ബ്രേക്കിംഗ് വാർത്ത പുറത്തുവിട്ടത്. ഏപ്രിൽ 23 ന് കൈരളിന്യൂസിന്റെ മലബാർ റീജിയണൽ ചീഫ് പി വി കുട്ടനാണ് ബ്രേക്കിംഗ് നൽകിയത്.ബി ജെ പി കുഴൽപ്പണക്കേസിൽ പത്ത് കോടിയോളം രൂപയാണ് കടത്തിയതെന്ന് ഏപ്രിലിൽ കൈരളി പുറത്തുവിട്ട വാർത്തയെ ശരിവയ്ക്കുന്ന റിപ്പോർട്ടാണ് കൊടകരക്കേസിൽ അന്വേഷണസംഘ ഇപ്പോൾ നൽകിയിരിക്കുന്നത് .

ആ ദിവസങ്ങളിൽ മറ്റു മാധ്യമങ്ങൾ ദേശീയ പാർട്ടി എന്നാണ് പറഞ്ഞിരുന്നത്.ബി ജെ പി എന്ന പേര് പോലും പറയാൻ മറ്റു മാധ്യമങ്ങൾ മടിച്ചു.25 ലക്ഷം രൂപ കവർച്ച,മൂന്നരക്കോടി എന്നൊക്കെയുള്ള വാർത്തകൾ വന്നപ്പോൾ പത്തുകോടി രൂപയാണ് കടത്തിയത് എന്ന് ആധികാരികമായി റിപ്പോർട്ട് ചെയ്തത് കൈരളിന്യൂസ് മാത്രമാണ്.

അന്നന്നത്തെ വാർത്തയുടെ ഉള്ളടക്കം ഇതായിരുന്നു.

  • ബിജെപി ഫണ്ടിൽനിന്ന്‌ കോടികൾ മുക്കി

  • കുഴൽപ്പണ കവർച്ചയാക്കി നേതൃത്വം

  • തിരഞ്ഞെടുപ്പ് ഫണ്ടിൽ നിന്ന് 10 കോടി രൂപ വെട്ടിച്ചുവെന്നാണ് സൂചന

  • എറണാകുളത്തേക്ക് കൊണ്ട് പോകവെ കൊടകരയിൽ വെച്ചാണ് പണം കവർന്നത്’

  • കാറിലുണ്ടായിരുന്ന കോഴിക്കോട് സ്വദേശി ധർമ്മരാജൻ കൊടകര പൊലീസിൽ പരാതി നൽകി

  • റിയൽ എസ്റ്റേറ്റ് ആവശ്യത്തിനായുള്ള 25 ലക്ഷം രൂപ തട്ടിയെടുത്തു എന്നാണ് പരാതി

  • ധർമ്മരാജൻ ബി.ജെ.പി. സംസ്ഥാന നേതാവിൻ്റെ അടുപ്പക്കാരൻ

  • കാറിൽ കോടിക്കണക്കിന് രൂപ ഉണ്ടായിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

  • പണം തട്ടിയതും ബി.ജെ.പി നേതൃത്വത്തിൻറെ അറിവോടെയാണെന്നാണ് വിവരം.

  • കവർച്ചാ നാടകമുണ്ടാക്കി ഫണ്ട് തട്ടിച്ച സംഭവം ബി.ജെ.പിക്കകത്ത് വലിയ ചർച്ചയായിരിക്കുകയാണ്.

നിലവിൽ കൊടകരക്കേസിൽ പുറത്തു വന്ന റിപ്പോർട്ട് ഏപ്രിലിൽ കൈരളിന്യൂസ് പുറത്തുവിട്ട വാർത്തയെ ശരിവെക്കുന്നതാണ്

  • കൊടകര ബിജെപി കുഴല്‍പ്പണക്കേസ്

  • തൃശ്ശൂരില്‍ എത്തിച്ചത് 9.80 കോടി രൂപ

  • ധര്‍മ്മരാജന്‍ കൊണ്ടുവന്നത് 10 കോടിയോളം രൂപ

  • സുരേന്ദ്രന്റെ മകനെ ചോദ്യം ചെയ്യും

  • 6.30 കോടി രൂപ തൃശ്ശൂരിലെ ബിജെപി നേതാക്കളെ ഏല്‍പ്പിച്ചു

  • സുരേന്ദ്രന്റെ മകന്‍ ധര്‍മ്മരാജനെ പലതവണ ഫോണില്‍ വിളിച്ചതിന് തെളിവ്

  • ബാക്കി 3 അര കോടി രൂപയുമായി പോകുമ്പോഴാണ് കവര്‍ച്ച നടന്നതെന്ന് അന്വേഷണ സംഘം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News