ADVERTISEMENT
മാതൃഭാഷ സംസാരിക്കാനുള്ള സ്വാതന്ത്ര്യം തടയാനുള്ള നീക്കത്തിൽ നിന്ന്
ജി ബി പന്ത് ആശുപത്രി അധികൃതർ പിന്തിരിഞ്ഞ നടപടി സ്വാഗതാർഹം. വിവാദ ഉത്തരവിറക്കിയവർക്കെതിരെ നടപടി വേണമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.
ഇന്ത്യൻ ഭരണഘടന അംഗീകരിച്ചിട്ടുള്ള ഔദ്യോഗിക ഭാഷകളിൽ ഒന്നാണ് നമ്മുടെ മലയാളം. കഴിഞ്ഞ ദിവസം ഡല്‍ഹിയിലെ ജി ബി പന്ത് ആശുപത്രി അധികൃതർ വിചിത്രമായ സർക്കുലർ പുറത്തിറക്കിയിരുന്നു.
നഴ്‌സുമാര്‍ മലയാളം സംസാരിക്കുന്നത് വിലക്കിക്കൊണ്ടുള്ളതാണ് ആശുപത്രിയുടെ സര്‍ക്കുലര്‍.ഇന്ത്യൻ ഭരണഘടനയോട് തന്നെയുള്ള വെല്ലുവിളി ആയിരുന്നു ആ സർക്കുലർ.
മാതൃഭാഷ സംസാരിക്കാനുള്ള സ്വാതന്ത്ര്യം തടയാനുള്ള നീക്കത്തിൽ നിന്ന് അധികൃതർ പിന്തിരിയണമെന്ന ആവശ്യം ശക്തമായതോടെ ഉത്തരവ് പിൻവലിച്ച് ആശുപത്രി അധികൃതർ രംഗത്ത് വന്നിട്ടുള്ളതായി മാധ്യമങ്ങളിൽ കാണുന്നു. ഈ നടപടിയെ സ്വാഗതം ചെയ്യുന്നു.
ആശുപത്രി അധികൃതർക്ക് സർക്കാർ കാരണം കാണിക്കൽ നോട്ടിസ് നൽകിയതായും അറിയുന്നു. സർക്കുലർ ഇറക്കിയവർക്കെതിരെ ശക്തമായ നടപടി ഉണ്ടാകണമെന്ന് ആവശ്യപ്പെടുന്നു.
Get real time update about this post categories directly on your device, subscribe now.