ബിജെപി കോർ കമ്മിറ്റി യോഗം നടത്താനിരുന്ന ഹോട്ടലിൽ കൊവിഡ് പ്രോട്ടോക്കോൾ ലംഘനമെന്ന് പൊലീസ്

ബിജെപി കോർ കമ്മിറ്റി യോഗം നടത്താനിരുന്ന ഹോട്ടലിൽ യോഗം ചേരുന്നത് കൊവിഡ് പ്രോട്ടോക്കോൾ ലംഘനമെന്ന് പൊലീസ്. മീറ്റിംഗ് നടത്താൻ അനുവദിക്കരുതെന്ന് ചൂണ്ടിക്കാട്ടി സ്വകാര്യ ഹോട്ടലുടമയ്ക്ക് പൊലീസ് നോട്ടീസ് നൽകും.

ദർബാർ ഹാളിന് സമീപത്തെ സ്വകാര്യ ഹോട്ടലിനാണ് നോട്ടീസ് നൽകുക.നടപടികൾ ലംഘിച്ച് യോഗം നടത്തിയാൽ ലോക്ഡൗൺ ലംഘനത്തിന് കേസെടുക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

കൊടകര കുഴൽപ്പണകേസ് ഉൾപ്പെടെയുള്ള വിവാദങ്ങൾ കത്തിനിൽക്കുന്നതിനിടെയാണ് ഇന്ന് ബിജെപി കോർ കമ്മിറ്റി യോഗം ചേരാൻ തീരുമാനിച്ചത്. വൈകിട്ട് മൂന്നിന് കൊച്ചിയിലാണ് യോഗം ചേരാനിരുന്നത് .നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് ശേഷം ഇതാദ്യമായാണ് കോ‍ർ കമ്മിറ്റി അംഗങ്ങൾ നേരിട്ട് പങ്കെടുക്കുന്ന യോഗം ചേരുന്നത്. ഓൺലൈനായി നേരത്തെ കോർ കമ്മിറ്റി യോഗം ചേർന്നിരുന്നു.

നിയമസഭാ തെരഞ്ഞെടുപ്പ് പരാജയം, കൊടകര കുഴൽപ്പണക്കേസ്, തെരഞ്ഞെടുപ്പ് ഫണ്ട് വിനിയോഗത്തിലെ മുൻനിര നേതാക്കളുടെ അതൃപ്തി, സി.കെ ജാനുവിന്റെ എൻഡിഎ പ്രവേശനത്തിലുള്ള വിവാദങ്ങൾ,, മഞ്ചേശ്വരത്തെ സ്വതന്ത്ര സ്ഥാനാർത്ഥി കെ സുന്ദരയുടെ വെളിപ്പെടുത്തൽ എന്നിവയെല്ലാം യോഗത്തിൽ ചർച്ചയായേക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News