മാരക മയക്കുമരുന്നുമായി യുവാവ് പിടിയിൽ

കോഴിക്കോട്: താമരശ്ശേരി ദേശീയപാതയിൽ വെച്ച് മഹീന്ദ്ര ജീപ്പിൽ കടത്തിക്കൊണ്ടു പോവുകയായിരുന്ന 50 ഗ്രാം മാരക മയക്കുമരുന്ന് വിഭാഗത്തിൽപെട്ട എം.ഡി.എം.എ(മെത്തലീൻ ഡയോക്സി മെത്താംഫീറ്റമിൻ) സഹിതം താമരശ്ശേരി സ്വദേശി പൊന്നോത്ത് വീട്ടിൽ ഫൈസൽ.പി (28) യെ അറസ്റ്റ് ചെയ്തു.

പിടിച്ചെടുത്ത എം.ഡി.എം എ യ്ക്ക് വിപണിയിൽ രണ്ട് ലക്ഷം രൂപ വില മതിക്കുന്നു.പാര്‍ട്ടി ഡ്രഗ് എന്നറിയപ്പെടുന്ന മെത്തലീന്‍ ഡയോക്‌സി മെത്താം ഫിറ്റമിന്‍ അഥവാ എം.ഡി.എം.എ എന്ന ലഹരി വസ്തു ഏറ്റവും ചെറിയ തോതില്‍ ഉപയോഗിച്ചാല്‍ പോലും മണിക്കൂറുകളോളം ലഹരി ലഭിക്കുന്ന മാരക ലഹരി വസ്തുവാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News