കുതിരാന്‍: തുരങ്ക നിര്‍മാണത്തിനും ഗതാഗതയോഗ്യമാക്കുന്നതിനും അടിയന്തര ഇടപെടല്‍ നടത്തും: പി.എ മുഹമ്മദ് റിയാസ്

തൃശ്ശൂര്‍ കുതിരാന്‍ തുരങ്ക നിര്‍മാണവും തുരങ്കത്തിലൂടെയുള്ള ഗതാഗതം തുറന്ന് നല്‍കുന്നതുമായി ബന്ധപ്പെട്ട് അടിയന്തര ഇടപെടല്‍ നടത്തുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ്.

വിഷയത്തില്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ 8ന് പ്രത്യേക യോഗം ചേരും. നിര്‍മാണ പുരോഗതി വിലയിരുത്തുന്നതിനായി കുതിരാന്‍ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി..

അടിയന്തര പ്രാധാന്യത്തോടെയാണ് കുതിരാന്‍ വിഷയത്തെ കാണുന്നതെന്നാണ് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് വ്യക്തമാക്കിയത്.

നിര്‍മാണത്തിലെ പോരായ്മകള്‍ മനസ്സിലാക്കിയിട്ടുണ്ട്. നിര്‍മാണ കമ്പനി അധികൃതരും ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്ത് ഒരു തുരങ്കമെങ്കിലും ഉടന്‍ തുറക്കാന്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

നിലവിലെ സഞ്ചാരപാത ഒരു മീറ്റര്‍ കൂടി വീതികൂട്ടി പണിയുന്നതിന് തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ നിര്‍മ്മാണം ഉടന്‍ ആരംഭിക്കുമെന്ന് മുഹമ്മദ് റിയാസിനോടൊപ്പം സ്ഥലം സന്ദര്‍ശിച്ച റവന്യൂ മന്ത്രി കെ. രാജന്‍ വ്യക്തമാക്കി. ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു, ജില്ലാ കലക്ടര്‍ എസ്.ഷാനവാസ്, എന്നിവരും കുതിരാന്‍ തുരങ്കം സന്ദര്‍ശിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel