രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നു; കഴിഞ്ഞ ദിവസം രാജ്യത്ത് റിപ്പോർട്ട്‌ ചെയ്തത് 1,14,460 കേസുകള്‍

രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നു. 1,14,460 കേസുകളാണ് കഴിഞ്ഞ ദിവസം രാജ്യത്ത് റിപ്പോർട്ട്‌ ചെയ്തത്. 2677 മരണങ്ങളും റിപ്പോർട്ട്‌ ചെയ്തു. രാജ്യത്തേ ആക്റ്റീവ് കേസുകൾ 15ലക്ഷത്തിൽ താഴെയെത്തി. 52 ദിവസത്തിനിടെ ഏറ്റവും കുറവ് ആക്റ്റീവ് കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോർട്ട്‌ ചെയ്തത്.

1,14,460 കേസുകളാണ് കഴിഞ്ഞ ദിവസം രാജ്യത്ത് റിപ്പോർട്ട്‌ ചെയ്തത്.രണ്ട് മാസത്തിനിടെ രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ കൊവിഡ് നിരക്കാണിത്. 2677 മരണങ്ങളാണ് കഴിഞ്ഞ ദിവസം രാജ്യത്ത് റിപ്പോർട്ട്‌ ചെയ്തത്. തുടർച്ചയായ 24-ാം ദിവസവും രാജ്യത്ത് പ്രതിദിന കേസിനെക്കാൾ ഉയർന്ന രോഗമുക്തി നിരക്കാണ് റിപ്പോർട്ട്‌ ചെയ്തത്. 1,89,232 പേർ കഴിഞ്ഞ ഇന്നലെ രോഗമുക്തി നേടി.

ഇതോടെ  രാജ്യത്തെ ആക്റ്റീവ് കേസുകൾ 15ലക്ഷത്തിൽ താഴെയെത്തി. 52 ദിവസത്തിനിടെ ഏറ്റവും കുറവ് ആക്റ്റീവ് കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോർട്ട്‌ ചെയ്തത്. രാജ്യത്തെ രോഗമുക്തി നിരക്ക് ഇതോടെ 93.67%മായി ഉയർന്നുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

മഹാരാഷ്ട്രയിലെ ആകെ മരണനിരക്ക് ഒരു ലക്ഷത്തോട് അടുക്കുകയാണെന്ന് കേന്ദ്രം വ്യക്തമാക്കി. കഴിഞ്ഞ ദിവസം റിപ്പോർട്ട്‌ ചെയ്ത 300 മരണങ്ങൾ ഉൾപ്പടെ 99,512 കൊവിഡ് മരണങ്ങളാണ് മഹാരാഷ്ട്രയിൽ ഇത് വരെ സ്ഥിരീകരിച്ചത്.  എന്നാൽ തുടർച്ചയായ ദിവസങ്ങളിൽ മഹാരാഷ്ട്രയിലേ കൊവിഡ് കേസുകളും മരണങ്ങളും കുറഞ്ഞു വരികയാണെന്ന് കേന്ദ്രം വ്യക്തമാക്കി. 95% രോഗമുക്തി നിരക്കാണ് മഹാരാഷ്ട്രയിൽ കഴിഞ്ഞ ദിവസം റിപ്പോർട്ട്‌ ചെയ്തത്.

രാജ്യത്ത് 23 കോടിയിലേറെ പേർ കൊവിഡ് വാക്‌സിൻ സ്വീകരിച്ചിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.  അതിനിടെ പഞ്ചാബിൽ സ്വകാര്യ ആശുപത്രികൾക്ക് നൽകിയ വാക്സീന്റെ 71 ശതമാനവും വാങ്ങിയത് ഒറ്റ ആശുപത്രിയാണെന്ന കണക്കുകൾ പുറത്ത് വന്നു . 42,000 ഡോസുകളിൽ 30,000 ഡോസും ലഭിച്ചത് മാക്‌സ് സൂപ്പർ സ്പെഷ്യാലിറ്റആശുപത്രിക്കാണ്. ബാക്കി 39 ആശുപത്രികൾക്ക് 100 മുതൽ 1000 ഡോസ് മാത്രമാണ് ലഭിച്ചത്.

എന്നാൽ  വാക്സീനേഷൻ വിതരണ നയത്തിൽ തുല്യതയില്ലെന്ന റിപ്പോർട്ടുകളെ തള്ളി കേന്ദ്രമന്ത്രി ഹർഷവർധൻ രംഗത്തെത്തി. സ്വകാര്യ ആശുപത്രികൾക്ക് വാക്സീൻ നൽകിയത് സുതാര്യമായാണെന്നും ഇതുവഴി സർക്കാർ സംവിധങ്ങളുടെ മേലുള്ള സമ്മർദ്ദം കുറയ്ക്കാൻ സാധിച്ചു എന്നും ഹർഷവർധൻ ട്വിറ്ററിൽ വ്യക്തമാക്കി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News