അണ്ടര്‍-21 യൂറോ കപ്പ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ന് കിരീടപ്പോരാട്ടം ; ജര്‍മനി പോര്‍ച്ചുഗലിനെ നേരിടും

അണ്ടര്‍-21 യൂറോ കപ്പ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ന് കിരീടപ്പോരാട്ടം. ജര്‍മനി പോര്‍ച്ചുഗലിനെ നേരിടും. രാത്രി 12:30 ന് സ്ലൊവേന്യയിലെ സ്റ്റോസിസ് സ്‌പോര്‍ട്‌സ് പാര്‍ക്ക് സ്റ്റേഡിയത്തിലാണ് മത്സരം.

നിലവിലെ ചാമ്പ്യന്മാരായ സ്‌പെയിനിനെ അട്ടിമറിച്ച പോര്‍ച്ചുഗല്‍ ചരിത്ര കിരീടം ലക്ഷ്യമിട്ടാണ് ഇറങ്ങുന്നത്. യൂറോ കപ്പ് നേടിയാല്‍ ഒരേ തലമുറയില്‍ ഉള്ള താരങ്ങള്‍ തന്നെ അണ്ടര്‍-21, അണ്ടര്‍-19, അണ്ടര്‍-17 യൂറോ ചാമ്പ്യന്മാര്‍ ആകുന്ന ചരിത്രത്തിലെ ആദ്യ ടീം ആയി പോര്‍ച്ചുഗല്‍ മാറും.

2 തവണ കിരീടത്തില്‍ മുത്തമിട്ട ജര്‍മനിയുടെ തുടര്‍ച്ചയായ മൂന്നാം ഫൈനലാണിത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News