പണം വാങ്ങിയില്ലെന്ന് അമ്മയെക്കൊണ്ട് ബി ജെ പിക്കാര്‍ പ്രസ്താവന നടത്തിച്ചത് ഭീഷണിപ്പെടുത്തി; വെളിപ്പെടുത്തലുമായി സുന്ദര

താന്‍ നടത്തിയ വെളിപ്പെടുത്തലുകളില്‍ ഉറച്ച് നില്‍ക്കുന്നതായി മഞ്ചേശ്വരത്ത് കെ സുരേന്ദ്രനു വേണ്ടി പണം വാങ്ങി സ്ഥാനാര്‍ഥിത്വം പിന്‍വലിച്ച ബി എസ് പി സ്ഥാനാര്‍ഥി കെ സുന്ദര. നിയമ നടപടികളുമായി സഹകരിക്കും, പണം വാങ്ങിയില്ലെന്ന് അമ്മയെക്കൊണ്ട് ബി ജെ പിക്കാര്‍ പ്രസ്താവന നടത്തിച്ചത് ഭീഷണിപ്പെടുത്തിയാണെന്നും കെ സുന്ദര പറഞ്ഞു. തനിക്ക് ഭീഷണി ഉള്ളതായും സുന്ദര കൈരളി ന്യൂസിനോട് പറഞ്ഞു.

തനിക്കും അമ്മയ്ക്കുമെതിരെ ബിജെപി ഭീഷണി മുഴക്കിയെന്നും സുന്ദര കൈരളി ന്യൂസിനോട് പറഞ്ഞു. മുഖ്യമന്ത്രിക്കും പൊലീസിനും പരാതി നൽകുമെന്ന് സുന്ദര കൈരളിയോട് പറഞ്ഞു.ഇതോടെ ജനാധിപത്യത്തെയും തെരഞ്ഞെടുപ്പിനെയും ബിജെപി അട്ടിമറിക്കുകയായിരുന്നുവെന്ന് കൂടുതൽ വ്യക്തമാകുകയാണ്.

അതേസമയം കെ സുന്ദരയുടെ വെളിപ്പെടുത്തലിന് പിന്നാലെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരെ പൊലീസ് കേസെടുത്തു.തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയതിന് ബദിയഡുക്ക പൊലീസാണ് കേസെടുത്തത്.

മഞ്ചേശ്വരം മണ്ഡലത്തില്‍ കെ സുരേന്ദ്രനു വേണ്ടി ബിജെപി നേതാക്കളില്‍ നിന്നും രണ്ട് ലക്ഷം രൂപ പ്രതിഫലം വാങ്ങിയാണ് താന്‍ സ്ഥാനാര്‍ഥിത്വം പിന്‍വലിച്ചതെന്നാണ് കെ സുന്ദരയുടെ വെളിപ്പെടുത്തല്‍. തുടർന്ന് പൊലീസ് നിയമ നടപടി സ്വീകരിക്കുകയായിരുന്നു .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News