കര്‍ണാടകയിലെ ബ്രാഹ്മണര്‍ക്കായി ബിജെപി സര്‍ക്കാറിന്‍റെ പ്രത്യേക വാക്‌സിനേഷന്‍ ഡ്രൈവ് ; വിവാദമായതോടെ തലയൂരാന്‍ ശ്രമിച്ച് നേതൃത്വം

കര്‍ണാടകയിലെ ബിജെപി സര്‍ക്കാര്‍ ബ്രാഹ്മണര്‍ക്കായി പ്രത്യേക വാക്‌സിനേഷന്‍ ഡ്രൈവ് സംഘടിപ്പിച്ചു. കര്‍ണാടക ഉപമുഖ്യമന്ത്രി സിഎന്‍ അശ്വത് നാരായണന്‍റെ മല്ലേശ്വരം നിയോജകമണ്ഡലത്തിലാണ് ബ്രാഹ്മണ സമൂഹത്തിന് മുന്‍ഗണന നല്‍കി കൊണ്ട് വാക്‌സിനേഷന്‍ ഡ്രൈവ് സംഘടിപ്പിച്ചത്.

പുരോഹിതന്മാര്‍ വാക്സിന്‍ എടുക്കുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ വന്നത്തോടെയാണ് വാര്‍ത്ത പുറംലോകം അറിഞ്ഞത്. എന്നാല്‍ വാര്‍ത്ത പുറത്ത് വന്നതോടെ എല്ലാവര്‍ക്കും വാക്സിന്‍ നല്‍കുന്നു എന്ന അവകാശവാദവുമായി സര്‍ക്കാര്‍ രംഗത്ത് വന്നു.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് ബെംഗളൂരുവിലെ മല്ലേശ്വരത്ത് പുരോഹിതര്‍ക്കായി പ്രത്യേക വാക്‌സിനേഷന്‍ ഡ്രൈവ് നടത്തിയത്. തിങ്കളാഴ്ച ക്യാമ്പില്‍ വാക്‌സിനേഷന്‍ എടുക്കാന്‍ വന്ന ദളിതരെയും മറ്റ് ആളുകളെയും തിരിച്ചയച്ചതായി ആരോപണം ഉയര്‍ന്നിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel