നഴ്സുമാര്‍ മലയാളം സംസാരിക്കുന്നത് വിലക്കിയ ഉത്തരവ് പിന്‍വലിച്ചത് സ്വാഗതാര്‍ഹം, നടപടി സംസ്ഥാന സര്‍ക്കാരിന്‍റെ അടിയന്തിര ഇടപെടലിനെ തുടര്‍ന്ന് ; മന്ത്രി സജി ചെറിയാന്‍

ഡല്‍ഹി ജി ബി പന്ത് ആശുപത്രിയില്‍ ജോലി ചെയ്യുന്ന നഴ്സുമാര്‍ പരസ്പരം മലയാളം സംസാരിക്കുന്നത് വിലക്കികൊണ്ടുള്ള ഉത്തരവ് ആശുപത്രി അധികൃതര്‍ പിന്‍വലിച്ചത് സ്വാഗതാര്‍ഹമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍. സംസ്ഥാന സര്‍ക്കാരിന്റെ അടിയന്തിര ഇടപെടലിനെ തുടര്‍ന്നാണ് വിവാദ ഉത്തരവ് പിന്‍വലിച്ചതെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

മഹാമാരിക്കെതിരെ നാം ഒറ്റക്കെട്ടായി പൊരുതുന്ന ഈ കാലത്ത് സഹിഷ്ണുതയും സഹവര്‍ത്തിത്വവും ഉയര്‍ത്തിപിടിച്ചു വേണം മനുഷ്യരാശി മുന്നോട്ട് പോകുവാന്‍. അതിന് തടസ്സം സൃഷ്ടിക്കും വിധം അതിര്‍ വരമ്പുകള്‍ നിര്‍ണ്ണയിക്കുന്നത് ഒട്ടും ആശാസ്യകര്യമായ പ്രവണതയല്ലെന്നും സജി ചെറിയാന്‍ കുറിച്ചു.

വിവാദ സര്‍ക്കുലര്‍ ഇറക്കിയ ആശുപത്രി അധികൃതര്‍ക്ക് ഡല്‍ഹി സര്‍ക്കാര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതായി മനസിലാക്കുന്നു.
എന്നിരുന്നാലും, തെറ്റ് തിരുത്താന്‍ തയ്യാറായ ജെ ബി പന്ത് ആശുപത്രി അധികൃതരുടെ നടപടി സ്വാഗതം ചെയ്യുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

മന്ത്രി സജി ചെറിയാന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ഡല്‍ഹി ജി ബി പന്ത് ആശുപത്രിയില്‍ ജോലി ചെയ്യുന്ന നഴ്സുമാര്‍ പരസ്പരം മലയാളം സംസാരിക്കുന്നത് വിലക്കികൊണ്ടുള്ള ഉത്തരവ് ആശുപത്രി അധികൃതര്‍ പിന്‍വലിച്ചത് സ്വാഗതം ചെയ്യുന്നു. സംസ്ഥാന സര്‍ക്കാരിന്റെ അടിയന്തിര ഇടപെടലിനെ തുടര്‍ന്നാണ് വിവാദ ഉത്തരവ് പിന്‍വലിച്ചത്.

മഹാമാരിക്കെതിരെ നാം ഒറ്റക്കെട്ടായി പൊരുതുന്ന ഈ കാലത്ത് സഹിഷ്ണുതയും സഹവര്‍ത്തിത്വവും ഉയര്‍ത്തിപിടിച്ചു വേണം മനുഷ്യരാശി മുന്നോട്ട് പോകുവാന്‍. അതിന് തടസ്സം സൃഷ്ടിക്കും വിധം അതിര്‍ വരമ്പുകള്‍ നിര്‍ണ്ണയിക്കുന്നത് ഒട്ടും ആശാസ്യകര്യമായ പ്രവണതയല്ല.
വേര്‍തിരിവുകളും വിവേചനങ്ങളും അല്ല സഹാനുഭൂതിയും മനുഷ്യത്വവുമായിരിക്കണം നമ്മുടെ മുദ്രാവാക്യം.
വിവാദ സര്‍ക്കുലര്‍ ഇറക്കിയ ആശുപത്രി അധികൃതര്‍ക്ക് ഡല്‍ഹി സര്‍ക്കാര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതായി മനസിലാക്കുന്നു.
എന്നിരുന്നാലും, തെറ്റ് തിരുത്താന്‍ തയ്യാറായ ജെ ബി പന്ത് ആശുപത്രി അധികൃതരുടെ നടപടി സ്വാഗതം ചെയ്യുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News