സൗജന്യ ഭക്ഷ്യക്കിറ്റ്; ഏപ്രിലിലെ കിറ്റ് വിതരണം ചൊവ്വാഴ്ച്ച വരെ നീട്ടി

കൊവിഡ് പശ്ചാത്തലത്തില്‍ റേഷന്‍ കടകള്‍ വഴി സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ ഭക്ഷ്യക്കിറ്റിന്റെ ഏപ്രിലിലെ കിറ്റ് വിതരണം ജൂണ്‍ 8 വരെ നീട്ടി. മെയ് മാസത്തെ റേഷന്‍ വിതരണവും ചൊവ്വാഴ്ച വരെ നീട്ടിയിട്ടുണ്ടെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് അറിയിച്ചു.

ഏപ്രില്‍ കിറ്റിലെ സാധനങ്ങള്‍:

പഞ്ചസാര 1 കി. ഗ്രാം, കടല 500 ഗ്രാം, ചെറുപയര്‍ 500 ഗ്രാം, ഉഴുന്ന് 500 ഗ്രാം, തുവരപ്പരിപ്പ് 250 ഗ്രാം, വെളിച്ചെണ്ണ അര ലിറ്റര്‍, തേയില 100 ഗ്രാം, മുളക് പൊടി 100 ഗ്രാം, ആട്ട 1 കി. ഗ്രാം, മല്ലിപ്പൊടി 100 ഗ്രാം, മഞ്ഞള്‍പൊടി 100 ഗ്രാം, സോപ്പ് 2 എണ്ണം, ഉപ്പ് 1 കി.ഗ്രാം, കടുക് അല്ലെങ്കില്‍ ഉലുവ -100 ഗ്രാം

മേയ് മാസ കിറ്റിലെ സാധനങ്ങള്‍:

ചെറുപയര്‍ 500 ഗ്രാം, ഉഴുന്ന് 500 ഗ്രാം, തുവരപ്പരിപ്പ് 250 ഗ്രാം, കടല 250 ഗ്രാം, പഞ്ചസാര 1 കിലോഗ്രാം, തേയില 100 ഗ്രാം, മുളക് പൊടി 100 ഗ്രാം, മഞ്ഞള്‍ പൊടി 100 ഗ്രാം, വെളിച്ചെണ്ണ അര ലിറ്റര്‍, ആട്ട 1 കിലോഗ്രാം, ഉപ്പ് 1 കിലോഗ്രാം എന്നിവയാണ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News