36 കാരിയില്‍ കൊറോണ വൈറസിന് ജനിതക മാറ്റം സംഭവിച്ചത് 32 തവണ; ഞെട്ടിപ്പിക്കുന്ന കണ്ടെത്തലുമായി ശാസ്ത്രജ്ഞര്‍

എച്ച്.ഐ.വി ബാധിതയായ 36 കാരിയില്‍ കൊറോണ വൈറസിന് 32 തവണ ജനിതക മാറ്റം സംഭവിച്ചതായി ശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍. ഏകദേശം 216 ദിവസം യുവതിയുടെ ശരീരത്തില്‍ വിവിധ വകഭേദങ്ങളിലുള്ള കൊറോണ വൈറസ് ഉണ്ടായിരുന്നതായും കണ്ടെത്തി.

ദക്ഷിണാഫ്രിക്കയിലെ കേപ്‌ടൌണ്‍ സ്വദേശിനിയിലാണ് ഇത്തരത്തില്‍ ഒരു പ്രതിഭാസമുണ്ടായതെന്ന് മെഡിക്കല്‍ ജേര്‍ണലായ മെഡ്‌റെക്‌സിവില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്.

എച്ച്ഐവി രോഗികള്‍ക്ക് കോവിഡ് ബാധിക്കാനുള്ള സാധ്യത വളരെ കൂടുതലാണെന്നും ഇത്തരത്തിലുള്ള കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാല്‍ അത് വലിയ അപകടമായി മാറുമെന്നും ഗവേഷകര്‍ പറയുന്നു.

2006ലാണ് യുവതിയ്ക്ക് എച്ച്ഐവി ബാധിച്ചത്. ഇതിന് പിന്നാലെ യുവതിയുടെ രോഗപ്രതിരോധ ശേഷി ദുര്‍ബലമായിരുന്നു. പിന്നീട് 2020 സെപ്റ്റംബറിലാണ് യുവതിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത്.

ലണ്ടനില്‍ കണ്ടെത്തിയ B.1.1.7 എന്ന ആല്‍ഫ വേരിയന്റിന്റെ തന്നെ ഘടകമായ E484K, ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ B.1.351 എന്ന ബീറ്റാ വേരിയന്റിന്റെ ഘടകമായ N510Y തുടങ്ങിയ വകഭേദങ്ങളാണ് യുവതിയില്‍ പ്രധാനമായും കണ്ടെത്തിയത്.

സ്‌പൈക്ക് പ്രോട്ടീനിലേക്ക് 13 മ്യൂട്ടേഷനുകള്‍ക്കും വൈസിന്റെ സ്വഭാവത്തെ മാറ്റാന്‍ ഇടയുളള 19 ജനിതക മാങ്ങള്‍ള്‍ക്കും ഇത് വിധേയമായതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

ദക്ഷിണാഫ്രിക്കയില്‍ നോവെല്‍ കൊറോണ വൈറസിന്റെ പുതിയ വകഭേദങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതേസമയം എന്നാല്‍ ഇവരില്‍ നിന്നും മറ്റാര്‍ക്കെങ്കിലും രോഗം ബാധിച്ചിട്ടുണ്ടോയെന്ന കാര്യം കണ്ടെത്താനായിട്ടില്ല

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News