ഭിന്നശേഷിക്കാരായ കുട്ടികളുടെ വീട്ടില്‍ അടുക്കളത്തോട്ടം പദ്ധതിയ്ക്ക് തുടക്കമായി; ഉദ്ഘാടനം നിര്‍വഹിച്ച് ആന്റണി ജോണ്‍ എംഎല്‍എ

ഭിന്നശേഷിക്കാരായ കുട്ടികളുള്ള വീട്ടില്‍ അടുക്കളത്തോട്ടം പദ്ധതിയുടെ ഉദ്ഘാടനം ആന്റണി ജോണ്‍ എംഎല്‍എ നിര്‍വ്വഹിച്ചു. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് ഹോര്‍ട്ടികള്‍ച്ചര്‍ തെറാപ്പി വളരെയധികം ഗുണകരമാണ്. ഈ ലക്ഷ്യം മുന്നില്‍ കണ്ടു കൊണ്ടാണ് ലോക പരസ്ഥിതി ദിനമായ ജൂണ്‍ 5 ന് സമഗ്ര ശിക്ഷാ കേരളം കോതമംഗലം ബിആര്‍സിയുടെ നേതൃത്വത്തില്‍ ഭിന്നശേഷി കുട്ടികളുടെ വീട്ടില്‍ അടുക്കളത്തോട്ടം നിര്‍മ്മിക്കുന്ന പദ്ധതിയ്ക്ക് തുടക്കം കുറിച്ചത്.

കൃഷിഭവനുകളുടെയും സന്നദ്ധസംഘടനകളുടെ സഹായത്തോടെ മറ്റു കുട്ടികളുടെ വീടുകളിലേക്കും അടുക്കളത്തോട്ടത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം വ്യാപിപ്പിക്കും. ചടങ്ങില്‍ നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ പി എം മജീദ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ശ്രീമതി റഷീദാ സലിം ടാബുകള്‍ വിതരണം ചെയ്തു.

നെല്ലിക്കുഴി കൃഷിഭവനിലെ കൃഷി ഓഫീസര്‍ ജിജി ജോബ് പരിസ്ഥിതി ദിന സന്ദേശം നല്‍കി. അസിസ്റ്റന്റ് അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ റഷീദ് പിഎസ്, സെന്റ് അഗസ്റ്റിന്‍ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ റിസ റാണി,ബി.ആര്‍.സി. കോ ഓര്‍ഡിനേറ്റര്‍ പി. ജ്യോതിഷ്,ക്ലസ്റ്റര്‍ കോ-ഓര്‍ഡിനേറ്റര്‍ സിജു ജേക്കബ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News