നടന്‍ ദിലീപ് കുമാര്‍ ആശുപത്രിയില്‍

ബോളിവുഡിലെ മുതിര്‍ന്ന നടന്‍ ദിലീപ് കുമാറിനെ ഇന്ന് പുലര്‍ച്ചെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്വാസ തടസ്സത്തെ തുടര്‍ന്നാണ് 98കാരനായ താരത്തെ മുംബൈയിലെ പി ഡി ഹിന്ദുജ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.

ഏതാനും ദിവസങ്ങളായി ശ്വാസതടസ്സം നേരിട്ടിരുന്നതായി ഭാര്യ സൈറ ബാനു പറഞ്ഞു. ഇന്ന് രാവിലെ 8 മണിക്ക് ശേഷമാണ് ആശുപത്രിയിലേക്ക് മാറ്റിയത്. ഒരു മാസത്തിനിടെ രണ്ടാം തവണയാണ് നടനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News