വീടിനകത്ത് കഞ്ചാവ് തയറാക്കുന്ന തിരക്കില്‍ കാറിനുള്ളിലായ മൂന്നു വയസുകാരിയെ മറന്ന് അമ്മ; ഒടുവില്‍ മകള്‍ക്ക് ദാരുണാന്ത്യം

വീടിനകത്ത് കഞ്ചാവ് തയറാക്കുന്ന തിരക്കില്‍ കാറിനുള്ളിലായ മൂന്നു വയസുകാരിയെ മറന്ന് അമ്മ. ഒടുവില്‍ കാറിനകത്ത് ചൂടേറ്റ് മകള്‍ക്ക് ദാരുണാന്ത്യം. കാലിഫോര്‍ണിയയില്‍ മെയ് നാലാം തീയതി വെള്ളിയാഴ്ചയായിരുന്നു സംഭവം റിപ്പോര്‍ട്ട് ചെയ്തത്.

സംഭവത്തില്‍ മാതാവ് യുസ്തേജിയ മൊസാക്ക ഡൊമിനങ്ക്സിനെ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയെ കാറില്‍ ഇരുത്തി വീട്ടിലെത്തിയ അമ്മ കഞ്ചാവ് തയാറാക്കുകയായിരുന്നുവെന്ന് മൊഴി നല്‍കി.

വീട്ടില്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ 150 കഞ്ചാവ് ചെടികളും, 475 പൗണ്ട് കഞ്ചാവും കണ്ടെടുത്തു. ഇതേസമയം വീടിനകത്ത് മറ്റ് നാലു മുതിര്‍ന്നവരും, നാലു കുട്ടികളും ഉണ്ടായിരുന്നു.

ഇതില്‍ മൊസാക്കയുടെ മാതാവ് ഉള്‍പ്പടെ നാലുപേരേയും അറസ്റ്റ് ചെയ്തു.  ഇവര്‍ക്കെതിരേയും കേസെടുത്ത ടുലെയര്‍ കൗണ്ടി പ്രീ ട്രയല്‍ ഫെസിലിറ്റിയില്‍ അടച്ചു.

കുട്ടിക്ക് ശ്വസിക്കാന്‍ കഴിയുന്നില്ലെന്ന സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് സംഭവ സ്ഥലത്തെത്തിയ പോലീസ് പ്രഥമ ശുശ്രൂഷ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായിരുന്നില്ല.

പോലീസ് എത്തുന്നതിനു മുമ്പ് കുടുംബാംഗങ്ങള്‍ സിപിആര്‍ നല്‍കിയിരുന്നതായി പോലീസ് വെളിപ്പെടുത്തി. മൂന്ന് മണിക്കൂറെങ്കിലും കുട്ടി കാറിനകത്ത് കഴിഞ്ഞിരുന്നുവെന്നും, പുറത്തെ താപനില അപ്പോള്‍ നൂറു ഡിഗ്രിയായിരുന്നുവെന്നും പോലീസ് പറഞ്ഞു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here