പ്രിയദര്‍ശന്‍ ചിത്രം ‘ഹംഗാമ 2’ മുപ്പത് കോടി നല്‍കി ഹോട്ട്സ്റ്റാര്‍ സ്വന്തമാക്കി

പ്രിയദർശൻ സംവിധാനം ചെയ്ത ഹംഗാമ 2വിന്റെ ഡിജിറ്റല്‍ അവകാശം ഡിസ്‌നി ഹോട്ട്‌സ്റ്റാറിന് . 30 കോടി രൂപയ്ക്കാണ് ഹോട്ട്‌സ്റ്റാര്‍ സിനിമയുടെ അവകാശം സ്വന്തമാക്കിയത്. പരേഷ് റാവല്‍, ശില്പ ഷെട്ടി, പ്രണീത സുഭാഷ്, മീസാന്‍ ജാഫ്റി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത് . കാമിയോ റോളില്‍ അക്ഷയ് ഖന്നയും സിനിമയിൽ എത്തുന്നുണ്ട്.

പ്രിയദർശന്റെ പൂച്ചക്കൊരു മൂക്കുത്തി എന്ന ചിത്രത്തിന്റെ റിമേക്കായ ഹംഗാമയുടെ രണ്ടാം ഭാ​ഗമാണിത്. ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം പ്രിയദര്‍ശന്‍ ബോളിവുഡില്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് ഹംഗാമ 2. ടിക്കു തല്‍സാനിയ, രാജ്പാല്‍ യാദവ്, അശുതോഷ് റാണ, മനോജ് ജേഷി എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു. ചിത്രം ബോളിവുഡിൽ 2003ലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ആ സമയത്ത് തിയറ്ററുകളിൽ വൻ വിജയമായിരുന്നു ഹംഗാമ.

അക്ഷയ് ഖന്ന, പരേഷ് റാവൽ അഫ്താബ് ശിവദാസാനി, റിമി സെൻ, ശക്തി കപൂർ,ഷോമ ആനന്ദ്, മനോജ് ജോഷി, രാജ്പാൽ യാദവ്, ഉപാസന സിംഗ് എന്നിവരാണ് ആദ്യ ഭാ​ഗത്തിൽ അഭിനയിച്ചത്. ഹംഗാമ 2വിൽ പരേഷ് റാവൽ, ശിൽപ്പ ഷെട്ടി, പ്രണീത സുഭാഷ്, മീസാൻ ജാഫ്റി തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News