കെ സുന്ദരയുടെ വെളിപ്പെടുത്തല്‍ ; പരാതിക്കാരനായ വി വി രമേശനില്‍ നിന്നും ബദിയഡുക്ക പൊലീസ് മൊഴിയെടുക്കുന്നു

പരാതിക്കാരനായ വി വി രമേശനില്‍ നിന്നും ബദിയഡുക്ക പൊലീസ് മൊഴിയെടുക്കുന്നു. കെ സുന്ദരയുടെ വെളിപ്പെടുത്തലില്‍ വിവി രമേശനാണ് അന്വേഷണം ആവശ്യപ്പെട്ട് പൊലീസില്‍ പരാതി നല്‍കിയത്.

മഞ്ചേശ്വരം മണ്ഡലത്തില്‍ കെ സുരേന്ദ്രനുവേണ്ടി ബിജെപി നേതാക്കളില്‍ നിന്നും രണ്ട് ലക്ഷം രൂപ പ്രതിഫലം വാങ്ങിയാണ് താന്‍ സ്ഥാനാര്‍ഥിത്വം പിന്‍വലിച്ചതെന്നാണ് കെ സുന്ദരയുടെ വെളിപ്പെടുത്തല്‍. തുടര്‍ന്ന് പൊലീസ് നിയമ നടപടി സ്വീകരിക്കുകയായിരുന്നു .

മഞ്ചേശ്വരത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന വി വി രമേശന്‍ കാസര്‍കോട് ജില്ലാ പൊലീസ് മേധാവിക്ക് നല്‍കിയ പരാതിയിലാണ് അന്വേഷണം. കെ സുന്ദര പൊലീസിന് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്തു. തുടര്‍ന്ന് അദ്ദേഹത്തിനും അമ്മയ്ക്കുമെതിരെ ബിജെപി ഭീഷണി മുഴക്കിയെന്നും സുന്ദര കൈരളി ന്യൂസിനോട് പറഞ്ഞു.

പണം വാങ്ങിയില്ലെന്ന് അമ്മയെക്കൊണ്ട് ബി ജെ പിക്കാര്‍ പ്രസ്താവന നടത്തിച്ചത് ഭീഷണിപ്പെടുത്തിയാണെന്നും കെ സുന്ദര പറഞ്ഞു. തനിക്ക് ഭീഷണി ഉള്ളതായും സുന്ദര കൈരളി ന്യൂസിനോട് പറഞ്ഞു.

മുഖ്യമന്ത്രിക്കും പൊലീസിനും പരാതി നല്‍കുമെന്ന് സുന്ദര കൈരളിയോട് പറഞ്ഞു. ഇതോടെ ജനാധിപത്യത്തെയും തെരഞ്ഞെടുപ്പിനെയും ബിജെപി അട്ടിമറിക്കുകയായിരുന്നുവെന്ന് കൂടുതല്‍ വ്യക്തമാകുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News