തിരുവനന്തപുരം എസ്.എ.റ്റി ആശുപത്രിയെ കുട്ടികളുടെ കൊവിഡ് ചികിത്സയ്ക്കുള്ള ജില്ലയിലെ നോഡല്‍ ആശുപത്രിയാക്കും

തിരുവനന്തപുരം എസ്.എ.റ്റി. ആശുപത്രിയെ കുട്ടികളുടെ കൊാവിഡ് ചികിത്സയ്ക്കുള്ള ജില്ലയിലെ നോഡല്‍ ആശുപത്രിയാക്കും. കൊവിഡിന്റെ മൂന്നാം തരംഗം കുട്ടികളെ ബാധിച്ചേക്കാമെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലാണിത്. ഇതിന്റെ ഭാഗമായി ഇവിടെ 50 കിടക്കകളുടെ പിഡീയാട്രിക് തീവ്രപരിചരണ സംവിധാനം സജ്ജമാക്കും.

തീവ്രപരിചരണ വിഭാഗത്തില്‍ കുട്ടികള്‍ക്കായി 40 ഉം നവജാത ശിശുക്കള്‍ക്കായി 10 ഉം കിടക്കകള്‍ സജ്ജമാക്കാനാണു തീരുമാനിച്ചിരിക്കുന്നത്. ആശുപത്രിയിലേക്കുള്ള ഓക്സിജന്‍ ലഭ്യത വര്‍ധിപ്പിക്കും.

തടസമില്ലാതെ ഓക്സിജന്‍ വിതരണം ഉറപ്പാക്കുന്നതിന് ലിക്വിഡ് ഓക്സിജന്‍ പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള നടപടി സ്വീകരിക്കും. കുട്ടികള്‍ക്കായുള്ള വെന്റിലേറ്റര്‍ സംവിധാനം, ആവശ്യത്തിനു ജീവനക്കാരുടെ വിന്യാസം തുടങ്ങിയവയും സമയബന്ധിതമായി സജ്ജമാക്കും.

രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യമുണ്ടായാല്‍ തൈക്കാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയെ റഫറല്‍ ആശുപത്രിയാക്കി സജ്ജമാക്കാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel