ടൗട്ടെ ചുഴലിക്കാറ്റ്: തൊഴില്‍ നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് 18.36 കോടി രൂപ സഹായം: മന്ത്രി ആന്റണി രാജു

ടൗട്ടെ ചുഴലിക്കാറ്റിനെ തുടര്‍ന്ന് വരുമാനമില്ലാതെ ദുരിതനുഭവിച്ച മത്സ്യത്തൊഴിലാളി-അനുബന്ധ കുടുംബങ്ങള്‍ക്ക് 18.36 കോടി രൂപയുടെ സര്‍ക്കാര്‍ സഹായം അനുവദിച്ചവെന്ന് മന്ത്രി ആന്റണി രാജു.

ഓരോ കുടുംബത്തിനും 1200 രൂപയാണ് ലഭിക്കുക. തുക ഉടര്‍ വിതരണം ചെയ്യും. ടൗട്ടെ ചുഴലിക്കാറ്റു മൂലം ഒരാഴ്ചയോളം മത്സ്യബന്ധനം നിരോധിച്ചിരുന്നു.

ഈ കാലയളവില്‍ വരുമാനം നിലച്ച് ദുരിതം അനുഭവിച്ചവരില്‍ രജിസ്റ്റര്‍ ചെയ്ത 124970 മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കും 28070 അനുബന്ധ കുടുംബങ്ങള്‍ക്കുമാണ് സഹായം ലഭിക്കുക.

സംസ്ഥാന ദുരന്തനിവാരണ ആശ്വാസ നിധിയില്‍ നിന്നാണ് തുക വിനിയോഗിക്കുന്നത്. ചുഴലിക്കാറ്റില്‍ വീട് തകര്‍ന്നതുള്‍പ്പെടെ വലിയ നാശനഷ്ടം സംഭവിച്ചവര്‍ക്കുള്ള നഷ്ടപരിഹാരം റവന്യു വകുപ്പിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തികരിച്ച ശേഷം നല്‍കുമെന്നും മന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here