വ്യാജ മദ്യക്കടത്ത്: ആര്‍.എസ്.എസ് പ്രവര്‍ത്തകരും കൊലപാതക കേസിലെ പ്രതികളും ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍

വ്യാജ മദ്യക്കടത്ത് കേസില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകരും കൊലപാതക കേസിലെ പ്രതികളും ഉള്‍പ്പെടെ നാലുപേര്‍ എക്‌സൈസ് സംഘത്തിന്റെ പിടിയില്‍. ആയുധധാരികളായ ക്വട്ടേഷന്‍ സംഘത്തിന്റെ സുരക്ഷാ അകമ്പടിയോടെയായിരുന്നു പ്രതികളുടെ വ്യാജ മദ്യ വില്‍പ്പന.

ലോക്ഡൗണ്‍ കാലത്ത് തലപൊക്കിയ വ്യാജ മദ്യ കടത്ത് മാഫിയക്കായി എക്‌സൈസ് വിരിച്ച വലയില്‍ കുടുങ്ങിയത് കൊലപാതക കേസിലേയടക്കം പ്രതികളാണ്. പ്രതികള്‍ക്കെല്ലാം സജീവ ആര്‍എസ്എസ് ബന്ധം. തിരുവനന്തപുരം ജില്ലയിലെ വ്യാജ മദ്യകടത്ത് നിയന്ത്രിച്ച സംഘത്തെയാണ് എക്‌സൈസ് സംഘം സാഹസികമായി പിടികൂടിയത്.

കോളിളക്കം സൃഷ്ടിച്ച നരുവാമൂട് ഇരട്ട കൊല കേസിലെ പ്രതിയും ആര്‍എസ്എസ് പ്രവര്‍ത്തകനുമായ നരുവാമൂട് സജു. കൊലക്കേസ് പ്രതിയും ആര്‍എസ്എസ് പ്രവര്‍ത്തകനുമായ ഹരിദാസ്, വിഷ്ണു എസ് രാജ്, രജിം, റഹിം എന്നിവരാണ് എസ്‌കൈസ് സംഘത്തിന്റെ പിടിയിലായത്. ഒരു കുപ്പി വ്യാജ മദ്യത്തിന് 2500 രൂപ നിരക്കിലാണ് സംഘം കച്ചവടം നടത്തിയിരുന്നത്.

ആയുധധാരികളായ ക്വട്ടേഷന്‍ സംഘത്തിന്റെ സുരക്ഷാ അകമ്പടിയോടെയായിരുന്നു പ്രതികളുടെ വ്യാജ മദ്യ വില്‍പ്പന. ലോക്ഡൗണ്‍ കാലത്ത് ലക്ഷങ്ങളുടെ വ്യാജമദ്യ കച്ചവടം നടത്തിയതായി പ്രതികള്‍ എക്‌സൈസിന് മൊഴി നല്‍കി. മദ്യം കടത്താന്‍ ഉപയോഗിച്ച മഹീന്ദ്ര ജീപ്പും , മദ്യം വിറ്റ വകയില്‍ ലഭിച്ച 25000 രൂപയും നാല് മൊബൈല്‍ ഫോണുകളും എക്‌സൈസ് സംഘം പിടിച്ചെടുത്തു.

എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സച്ചിന്റെ നേതൃത്വത്തില്‍ പ്രിവന്റീവ് ഓഫീസര്‍ ഷാജു സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ നൂജു, സതീഷ്‌കുമാര്‍, വിനോദ് ,പ്രശാന്ത്‌ലാല്‍, നന്ദകുമാര്‍, അരുണ്‍, സുരേഷ് കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News