പശ്ചിമ ബംഗാള്‍ പ്രതിപക്ഷ നേതാവ് സുവേന്തു അധികാരിക്കും സഹോദരനും എതിരെ പൊലീസ് കേസ്

പശ്ചിമ ബംഗാള്‍ പ്രതിപക്ഷ നേതാവ് സുവേന്തു അധികാരിക്കും സഹോദരനും എതിരെ പോലീസ് കേസ്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സാധനങ്ങള്‍ മോഷ്ടിച്ചു എന്ന പരാതിയിലാണ് ബംഗാള്‍ പൊലീസ് കേസെടുത്തത്.

കാന്തി മുനിസിപ്പല്‍ അഡ്മിനിസ്ട്രേറ്റീവ് ബോര്‍ഡ് അംഗം രത്‌നദീപ് മന്നയുടെ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

സുവേന്തു അധികാരിയുടെയും അദ്ദേഹത്തിന്റെ സഹോദരന്‍ മുന്‍ മുനിസിപ്പല്‍ ചീഫായ സൗമേന്തു അധികാരിയുടെയും നിര്‍ദേശപ്രകാരം കാന്തി മുനിസിപ്പാലിറ്റിക്ക് കീഴിലെ ലക്ഷക്കണക്കിന് രൂപയുടെ ദുരിതാശ്വാസ സാമഗ്രികള്‍ ചിലര്‍ ബലപ്രയോഗത്തിലൂടെ പൂട്ടുകള്‍ തുറന്ന് മോഷ്ടിച്ചു എന്നാണ് പരാതിയില്‍ പറയുന്നത്.

മോഷണത്തിനായി കേന്ദ്രസേനയെ ഉപയോഗിച്ചുവെന്നും പരാതിയില്‍ പറയുന്നു. നന്ദിഗ്രാമില്‍ നിന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ പരാജയപ്പെടുത്തിയാണ് സുവേന്ദു, ബംഗാള്‍ നിയമസഭയിലെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News