കൊടകര കുഴല്‍പ്പണക്കേസില്‍ പൊലീസ് ചോദ്യംചെയ്ത സുനില്‍ നായിക്, സുന്ദരയുടെ വീട്ടിലെത്തിയതിന്റെ ചിത്രങ്ങള്‍ കൈരളി ന്യൂസിന്

കൊടകര കുഴല്‍പ്പണക്കേസില്‍ പൊലീസ് ചോദ്യംചെയ്ത സുനില്‍ നായിക് കെ.സുന്ദരയുടെ വീട്ടിലെത്തിയതിന്റെ ഫോട്ടോകള്‍ പുറത്ത്. ഇരുവരും തമ്മിലുള്ള ചിത്രങ്ങള്‍ കൈരളി ന്യൂസിന് ലഭിച്ചു. സുനില്‍ നായികാണ്് ഫെയ്‌സ്ബുക്കില്‍ ചിത്രം പോസ്റ്റ് ചെയ്തത്.

മാര്‍ച്ച് 21 നാണ് തനിക്ക് പണം ലഭിച്ചത് എന്നാണ് സുന്ദര മാധ്യമങ്ങളോട് പറഞ്ഞത്. ഇതേ ദിവസമാണ് സുന്ദരയ്‌ക്കൊപ്പമുള്ള ഒപ്പമുള്ള ഫോട്ടോ സുനില്‍ നായിക്ക് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തതെന്നതും ദുരൂഹത വര്‍ധിപ്പിക്കുന്നു.

ഇതോടെ കൊടകര കുഴല്‍പ്പണ കേസില്‍ പൊലീസ് ചോദ്യം ചെയ്ത സുനില്‍ നായ്ക് മഞ്ചേശ്വരത്തെ ബിഎസ്പി സ്ഥാനാര്‍ത്ഥിയായിരുന്ന കെ സുന്ദരയുടെ വീട്ടിലെത്തിയിരുന്നെന്നത് തെളിഞ്ഞു.

മഞ്ചേശ്വരം മണ്ഡലത്തില്‍ കെ സുരേന്ദ്രനുവേണ്ടി ബിജെപി നേതാക്കളില്‍ നിന്നും രണ്ട് ലക്ഷം രൂപ പ്രതിഫലം വാങ്ങിയാണ് താന്‍ സ്ഥാനാര്‍ഥിത്വം പിന്‍വലിച്ചതെന്നാണ് കെ സുന്ദരയുടെ വെളിപ്പെടുത്തല്‍. തുടര്‍ന്ന് പൊലീസ് നിയമ നടപടി സ്വീകരിക്കുകയായിരുന്നു.

മഞ്ചേശ്വരത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന വി വി രമേശന്‍ കാസര്‍കോട് ജില്ലാ പൊലീസ് മേധാവിക്ക് നല്‍കിയ പരാതിയിലാണ് അന്വേഷണം. കെ സുന്ദര പൊലീസിന് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്തു. തുടര്‍ന്ന് അദ്ദേഹത്തിനും അമ്മയ്ക്കുമെതിരെ ബിജെപി ഭീഷണി മുഴക്കിയെന്നും സുന്ദര കൈരളി ന്യൂസിനോട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here